ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

റെയ്മണ്ട് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി അതുൽ സിംഗ്

മുംബൈ: ഉപഭോക്തൃ വ്യവസായ രംഗത്തെ പ്രമുഖനായ അതുൽ സിംഗിനെ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായി നിയമിച്ച് റെയ്മണ്ട് ലിമിറ്റഡ്. ടെക്‌സ്‌റ്റൈൽ, വസ്ത്രങ്ങൾ, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് മേഖലകൾ എന്നിവയിലുടനീളം സാന്നിധ്യമുള്ള ഗ്രൂപ്പ് 2025-ൽ അതിന്റെ ശതാബ്ദി വർഷം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി വൈവിധ്യമാർന്ന അനുഭവങ്ങൾ കൊണ്ടുവന്ന് അതിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കമ്പനി. ആവശ്യമായ റെഗുലേറ്ററി ക്ലിയറൻസുകൾക്ക് വിധേയമായി റെയ്മണ്ട് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി അതുൽ സിംഗിനെ നിയമിക്കാൻ റെയ്മണ്ട് ലിമിറ്റഡിന്റെ നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി ശുപാർശ ചെയ്തതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

35 വർഷത്തെ വൈവിധ്യമാർന്ന ആഗോള ബിസിനസ് അനുഭവവുമായാണ് സിംഗ് റെയ്മണ്ടിൽ ചേരുന്നത്. രണ്ട് പതിറ്റാണ്ടോളം കൊക്കകോളയിൽ നിരവധി മുതിർന്ന നേതൃസ്ഥാനങ്ങളിൽ അതുൽ പ്രവർത്തിച്ചു. കൊക്കകോളയിലെ അവസാന കാലത്ത് അദ്ദേഹം ഏഷ്യാ പസഫിക് ചെയർമാനായിരുന്നു, കൂടാതെ 25 രാജ്യങ്ങളിലെ ബിസിനസുകൾക്ക് നേതൃത്വവും നൽകി. കൊക്കകോളയിൽ ചേരുന്നതിന് മുമ്പ്, അതുൽ 10 വർഷം കോൾഗേറ്റ്-പാമോലിവിൽ ജോലി ചെയ്തു, അവിടെ അദ്ദേഹം ആഗോളതലത്തിൽ നിരവധി നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 

X
Top