പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ഏഥര്‍ പുതിയ പ്ലാന്റ് തമിഴ്‌നാട്ടില്‍ തുറന്നു

വൈദ്യുത സ്കൂട്ടര് നിര്മാതാക്കളായ ഏഥര് എനര്ജിയുടെ രണ്ടാമത്തെ ഉത്പാദന കേന്ദ്രം തമിഴ്നാട്ടിലെ ഹൊസൂരില് പ്രവര്ത്തനം തുടങ്ങി. വര്ഷം 4.2 ലക്ഷം സ്കൂട്ടറുകള് നിര്മിക്കാന് കഴിയും. നിലവിലിത് 1.2 ലക്ഷം യൂണിറ്റാണ്.

വികസനപ്രവര്ത്തനങ്ങളുടെ ഭാഗമായി വിതരണ ശൃംഖലയും അടുത്തവര്ഷത്തോടെ വിപുലീകരിക്കും. ഏഥര് 450 എക്സ്, 450 പ്ലസ് എന്നീ മോഡലുകള്ക്ക് ആവശ്യക്കാരേറിയതോടെയാണ് വിപുലീകരണവുമായി കമ്പനി മുന്നോട്ടുപോകുന്നത്.

3,00,000 ചതുരശ്ര അടിയിലുള്ള ഏഥറിന്റെ പുതിയ നിര്മാണ കേന്ദ്രത്തില് രണ്ടു യൂണിറ്റുണ്ട്. ഇതില് ഒന്ന് ബാറ്ററി ഉത്പാദനത്തിനും മറ്റൊന്ന് വാഹന അസംബ്ലിക്കും വേണ്ടിയുള്ളതാണ്.

സുരക്ഷയ്ക്ക് ഒട്ടും കുറവില്ലാതെയാണ് ഏഥര് വാഹനങ്ങള് പുറത്തിറക്കുന്നതെന്ന് കമ്പനി സഹസ്ഥാപകനും സി.ടി.ഒ.യുമായ സ്വപ്നില് ജെയിന് പറഞ്ഞു.

കേരളത്തില് വൈദ്യുത സ്കൂട്ടറുകളുടെ വില്പ്പനയില് 36 ശതമാനം ഏഥര് നേടിക്കഴിഞ്ഞെന്ന് ചീഫ് ബിസിനസ് ഓഫീസര് രവ്ണീത് ഫൊക്കേല അറിയിച്ചു.

X
Top