ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ നാലാംപാദ ലാഭത്തിൻ വൻ വർധന

കൊച്ചി: മലയാളിയായ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന് ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിൽ (ജനുവരി-മാർച്ച്) 85.54 കോടി രൂപയുടെ സംയോജിത ലാഭം.

മുൻവർഷത്തെ സമാനപാദത്തിൽ ആസ്റ്റർ നേരിട്ടത് 2.17 കോടി രൂപയുടെ നഷ്ടമായിരുന്നു. പ്രവർത്തന വരുമാനം 973.59 കോടി രൂപയിൽ നിന്ന് 1,000.34 കോടി രൂപയായും മൊത്ത വരുമാനം 977.67 കോടി രൂപയിൽ നിന്ന് 1,031.62 കോടി രൂപയായും വർധിച്ചെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി.

ഇന്ത്യയിലെയും ഗൾഫിലെയും ബിസിനസ് പ്രവർത്തനങ്ങൾ കമ്പനി വിഭജിച്ചിരുന്നു. 2024 ഏപ്രിൽ 3നാണ് വിഭജന പ്രക്രിയകൾ പൂർത്തിയായത്. വിഭജന നടപടികളുടെ ഭാഗമായി, ഗൾഫ് ബിസിനസ് പ്രവർത്തനം നിർത്തിയതു വഴിയുണ്ടായ നഷ്ടവും (43.55 കോടി രൂപ) നികുതിച്ചെലവുകളുമാണ് മുൻവർഷത്തെ നാലാംപാദത്തിൽ ആസ്റ്ററിന്റെ ലാഭത്തെ ബാധിച്ചത്.

അതേസമയം, ഗൾഫ് ബിസിനസ് വിഭജനത്തിന്റെ ഭാഗമായി അഫിനിറ്റി ഹോൾഡിങ്സിൽ നിന്ന് ആസ്റ്ററിന് 5,996.96 കോടി രൂപ ലാഭവിഹിതം ലഭിച്ചിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആകെ ലാഭം കുതിച്ചുയരാൻ വഴിയൊരുക്കി.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭം 5,407.89 കോടി രൂപയാണ്. തൊട്ടു മുൻവർഷം കുറിച്ചത് 211.56 കോടി രൂപ. കഴിഞ്ഞപാദത്തിൽ കമ്പനിയുടെ പ്രതി ഓഹരി ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 0.48 രൂപയുടെ നഷ്ടത്തിൽ നിന്ന് പോസിറ്റീവ് 1.14 രൂപയായി മെച്ചപ്പെട്ടിട്ടുണ്ട്.

മികച്ച പ്രവർത്തന ഫലത്തിന്റെ പശ്ചാത്തലത്തിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഓഹരിക്ക് ഒരു രൂപ വീതം അന്തിമ ലാഭവിഹിതവും ശുപാർശ ചെയ്തു.

ഗൾഫ് ബിസിനസ് വിഭജനാനന്തരം ഓഹരി ഉടമകൾക്ക് ആസ്റ്റർ ഓഹരിക്ക് 118 രൂപ വീതം സ്പെഷൽ ഡിവിഡന്റ് 2024 ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ ഓഹരിക്ക് 4 രൂപ വീതം ഇടക്കാല ലാഭവിഹിതവും.

ആസ്റ്റർ ഗ്രൂപ്പും ഫജ്ർ ക്യാപിറ്റലും ചേർന്നുള്ള സംയുക്ത സംരംഭമായ ആൽഫയാണ് ആസ്റ്ററിന്റെ ഗൾഫ് ബിസിനസിനെ ഇപ്പോൾ നയിക്കുന്നത്. ആൽഫയിൽ 35% ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന അഫിനിറ്റി.

X
Top