നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

കെയര്‍ ഹോസ്പിറ്റലുമായുള്ള ലയനത്തിൽ ആസ്റ്ററിന്റെ വിശദീകരണം ഇങ്ങനെ

മുംബൈ: അമേരിക്കന്‍ നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണിന്റെ പിന്തുണയുള്ള കെയര്‍ ഹോസ്പിറ്റലുമായി ലയിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇത് സംബന്ധിച്ച് ആസ്റ്റര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വിശദീകരണം നല്‍കിയത്.

മലയാളിയായ ഡോ.ആസാദ് മൂപ്പന്‍ നയിക്കുന്ന ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറും ബ്ലാക്ക് സ്‌റ്റോണ്‍-ടി.പി.ജി കൂട്ടുകെട്ടിലുള്ള കെയര്‍ ഹോസ്പിറ്റല്‍സും തമ്മില്‍ ലയനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സൂചനയെന്ന് ഇന്നലെ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തുടര്‍ന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഇതെ കുറിച്ച് കമ്പനിയോട് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ആസ്റ്റര്‍ എത്തിയത്.

വിശദീകരണം ഇങ്ങനെ
കമ്പനിയുടെ വളര്‍ച്ചയുടേയും വിപുലീകരണത്തിന്റെയും ഭാഗമായി പല സാധ്യതകളും നിരന്തരം തേടുന്നുണ്ടെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിക്കേണ്ട നിലയിലേക്ക് ചര്‍ച്ചകളൊന്നും എത്തിയിട്ടില്ലെന്ന് ആസ്റ്റര്‍ ഫയലിംഗില്‍ വ്യക്തമാക്കി.

നിയമപരമായ കാര്യങ്ങള്‍ പാലിക്കുമെന്നും കമ്പനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവവികാസങ്ങളുണ്ടായാല്‍ ഉചിതമായ സമയത്ത് തന്നെ അതേ കുറിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് വിവരം നല്‍കുമെന്നും ആസ്റ്റര്‍ അറിയിച്ചു.

വാര്‍ത്ത വന്നത് ഓഹരികളെ ബാധിച്ചിട്ടില്ലെന്നും കമ്പനിയുടെ കാര്യങ്ങളില്‍ എന്തെങ്കിലും പുരോഗതിയുണ്ടെങ്കില്‍ യഥാസമയം ഉചിതമായ മാര്‍ഗങ്ങളിലൂടെ അറിയിക്കുമെന്ന് ഓഹരിയുടമകള്‍ക്കും ആസ്റ്റര്‍ ഉറപ്പ് നല്‍കി.

X
Top