ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്25 ബേസിസ് പോയിന്റ് നിരക്ക് കുറക്കാന്‍ ആര്‍ബിഐ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ട്

സാൻ്റമോണിക്കയ്ക്ക് ഏഷ്യൻ റെക്കോർഡ്

  • . ഒറ്റ ഇൻടേക്കിൽ, ഒറ്റ രാജ്യത്തേക്ക്, ഒരു രാജ്യത്തു നിന്ന് 7236 വിദ്യാർത്ഥികൾ

  • . ഏറ്റവും വലിയ പ്രീ ഡിപാർചർ ബ്രീഫിങ്ങ് ഇവൻ്റ് ഒരുക്കി സാൻറമോണിക്ക സ്റ്റഡി എബ്രോഡ്

  • . ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി

കൊച്ചി: വിദേശ വിദ്യാഭ്യാസത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്ന രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നായ സാൻ്റമോണിക്ക സ്റ്റഡി എബ്രോഡ് ഒറ്റ ഇൻടേക്കിൽ 7236 വിദ്യാർത്ഥികളെ കാനഡയിലേക്ക് അയച്ച് ചരിത്രം കുറിക്കുന്നു. സെപ്റ്റംബർ ഇൻടേക്കിലേക്ക് ഇത്രയും സ്റ്റുഡൻ്റ് വിസകൾക്ക് അപ്രൂവലുകൾ ലഭിച്ചു.

ഒറ്റ ഇൻടേക്കിൽ ഒരൊറ്റ രാജ്യത്തേക്ക് ഒരു രാജ്യത്ത് നിന്ന് ഇത്രയധികം വിദ്യാർത്ഥികളെ ഉപരിപഠനത്തിനായി അയക്കുന്നത് ഒരു ഏഷ്യൻ റെക്കോർഡ് ആണ്.

കാനഡയിലേക്ക് പോകുന്നതിന് മുമ്പായി ഒരുക്കിയ പ്രീ ഡിപാർചർ ബ്രീഫിങ്ങ് ഇത്തരത്തിലുള്ള ഏറ്റവും വലിയ ഇവൻ്റ് എന്ന നിലയിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം പിടിച്ചു. രണ്ട് റെക്കോർഡ് ബുക്കുകളുടെയും പ്രതിനിധികൾ ഇവൻറ് വിലയിരുത്തലിനായി എത്തിയിരുന്നു.

ശനിയാഴ്ച നടന്ന റെക്കോർഡ് ബ്രേക്കിങ്ങ് ഇവൻ്റിന് എറണാകുളം രാജിവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം വേദിയായി.

ഒരൊറ്റ ഇൻടേക്കിൽ ഇത്രയും വിദ്യാർത്ഥികൾ ഒരൊറ്റ രാജ്യത്തു നിന്നും പോകുന്നതും, ഒരൊറ്റ രാജ്യത്തേക്ക് എത്തുന്നതും അന്താരാഷ്ട്ര വിദ്യാഭ്യാസ ചരിത്രത്തിൻ്റെ ഭാഗമായി. ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ് അഡ്ജൂഡിക്കേറ്റർ വിവേക് നായർ റെക്കോർഡ് സ്ഥാപിച്ചതായി പ്രഖ്യാപിച്ചു.

അഡ്ജൂഡിക്കേറ്റർ ജസ്പ്രീത് കൗർ ഗാന്ധി റെക്കോർഡ് രേഖകൾ കൈമാറി. സാൻ്റമോണിക്ക സ്റ്റഡി എബ്രോഡ് സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ രേഖകൾ ഏറ്റുവാങ്ങി.

5000ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്ത നിരവധി പ്രീ ഡിപാർചർ ബ്രീഫിങ്ങുകൾ സാൻ്റമോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിച്ചിട്ടുണ്ട്. റെക്കോർഡ് മേക്കിങ് ഇവൻ്റ് ആദ്യമായാണ്.

യുഎസിലെ മുൻ ഇന്ത്യൻ അംബാസഡർ ശ്രീ. ടി. പി. ശ്രീനിവാസൻ, മുൻ കേരള ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്, മുൻ ഹരിയാന ചീഫ് സെക്രട്ടറി ഡോ. ജി. പ്രസന്നകുമാർ ഐഎഎസ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എം. പി. ജോസഫ് ഐഎഎസ്, എംജി, കണ്ണൂർ സർവകലാശാലകളുടെ മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു റെക്കോർഡ് മേക്കിങ്ങ് ഇവൻ്റ്.

സാൻ്റമോണിക്ക സ്റ്റഡി എബ്രോഡ് ഡയറക്ടർ നൈസി ബിനു, സിഇഒ തനുജ നായർ, സാൻ്റമോണിക്ക ടൂർസ് ആൻ്റ് ട്രാവൽസ് ഡയറക്ടർ ഐസക് ഫ്രാൻസിസ്, വേദിക് ഐഎഎസ് അക്കാദമി സിഇഒ ജെയിംസ് മറ്റം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ വിദേശ വിദ്യാഭ്യാസത്തിന് സഹായിക്കുന്ന സ്ഥാപനമാണ് സാൻറമോണിക്ക സ്റ്റഡി എബ്രോഡ്.

X
Top