ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ജൂൺ പാദത്തിൽ 1,017 കോടി രൂപയുടെ ലാഭം നേടി ഏഷ്യൻ പെയിന്റ്സ്

ഡൽഹി: ഏഷ്യൻ പെയിന്റ്സിന്റെ ഏകീകൃത അറ്റാദായം ജൂൺ പാദത്തിൽ 78.9 ശതമാനം ഉയർന്ന് 1,016.93 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 568.50 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 5,534.87 കോടി രൂപയെ അപേക്ഷിച്ച് ഈ പാദത്തിലെ കമ്പനിയുടെ ഏകീകൃത വിൽപ്പന 55 ശതമാനം ഉയർന്ന് 8,578.88 കോടി രൂപയായി. അസാധാരണമായ ഇനങ്ങൾക്കും നികുതിക്കും മുമ്പുള്ള ലാഭം 83.8 ശതമാനം വർധിച്ച് 778.58 കോടി രൂപയിൽ നിന്ന് 1,430.83 കോടി രൂപയായി. 

ഈ പാദത്തിൽ ആഭ്യന്തര അലങ്കാര ബിസിനസ്സിന് മികച്ച ഉപഭോക്തൃ ഡിമാൻഡ് അനുഭവപ്പെട്ടതായും അതിനാൽ ശക്തമായ വരുമാന വളർച്ച രേഖപ്പെടുത്തിയതായും കമ്പനി അറിയിച്ചു. ഈ പാദത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത വോളിയം വളർച്ച കഴിഞ്ഞ ആറ് പാദങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയാണ്. കൂടാതെ ബിസിനസ് വോളിയത്തിലും മൂല്യത്തിലും ശക്തമായ 4 വർഷത്തെ സംയുക്ത വളർച്ചയും ഏഷ്യൻ പെയിന്റ്സ് രേഖപ്പെടുത്തി. പ്രസ്തുത പാദത്തിൽ ബാത്ത് ഫിറ്റിംഗ്സ് ബിസിനസ്സിനിൽ നിന്നുള്ള വിൽപ്പന 117.99 കോടി രൂപയായിരുന്നപ്പോൾ, കിച്ചൻസ് ബിസിനസ്സിന്റെ വിൽപ്പന 109.04 കോടി രൂപയായിരുന്നു.  

X
Top