വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

എസ്ബിഐ പെൻഷൻ ഫണ്ട്സ് കൈകാര്യം ചെയ്യുന്ന ആസ്തി 6 ലക്ഷം കോടി കടന്നു; 1.85 കോടിയിലധികം വരിക്കാർക്ക് സേവനം

കൊച്ചി: നാഷണൽ പെൻഷൻ സിസ്റ്റത്തിന് കീഴിലെ പ്രമുഖ പെൻഷൻ ഫണ്ട് മാനേജരായ എസ്.ബി.ഐ പെൻഷൻ ഫണ്ട്സിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി 6 ലക്ഷം കോടി രൂപ പിന്നിട്ടു. സർക്കാർ, കോർപ്പറേറ്റ്, റീട്ടെയിൽ വിഭാഗങ്ങളിലായി 1.85 കോടിയിലധികം വരിക്കാർക്ക് സേവനം നൽകുന്ന കമ്പനി ഇന്ത്യയുടെ പെൻഷൻ ഫണ്ട് മേഖലയിലെ 34 ശതമാനത്തിലധികം വിപണി വിഹിതവും സ്വന്തമാക്കിയിട്ടുണ്ട്.

2018-ൽ കൈകാര്യം ചെയ്യുന്ന ആസ്തി 1 ലക്ഷം കോടി രൂപ പിന്നിട്ട കമ്പനി ഇപ്പോൾ 6 ലക്ഷം കോടി രൂപയിലെത്തിയതായി അറിയിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ എസ്.ബി.ഐ പെൻഷൻ ഫണ്ട്സിന്റെ ആസ്തി വാർഷിക സംയുക്ത വളർച്ചാ നിരക്ക് 35.9 ശതമാനമാണ്.

ഈ നേട്ടം വരിക്കാരുടെ വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് എസ്.ബി.ഐ പെൻഷൻ ഫണ്ട്സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പ്രണയ് രഞ്ജൻ ദ്വിവേദി പറഞ്ഞു. ദീർഘകാല നിക്ഷേപ തന്ത്രവും മികച്ച ഭരണരീതികളും പിന്തുടർന്ന് കൂടുതൽ ഇന്ത്യക്കാർക്ക് സാമ്പത്തികമായി സുരക്ഷിതമായ വിരമിക്കൽ ജീവിതം ഉറപ്പാക്കാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2007-ൽ സ്ഥാപിതമായ എസ്.ബി.ഐ പെൻഷൻ ഫണ്ട്സ്, എൻ.പി.എസ് കീഴിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പെൻഷൻ ഫണ്ട് മാനേജർമാരിൽ ഒന്നാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ, കോർപ്പറേറ്റ്, സ്വകാര്യ മേഖലയിലെ എൻ.പി.എസ് അക്കൗണ്ടുകൾക്കും അടൽ പെൻഷൻ യോജന അക്കൗണ്ടുകൾക്കുമായി പെൻഷൻ ഫണ്ടുകൾ കമ്പനി കൈകാര്യം ചെയ്യുന്നു.

2026 ജൂൺ 30-ലെ കണക്കുപ്രകാരം കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 6.04 ലക്ഷം കോടി രൂപയാണ്.

X
Top