ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണമിടപാട് നിര്‍ത്തലാക്കി ആപ്പിള്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ ടെക് ഭീമനായ ആപ്പിള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം സ്വീകരിക്കുന്നത് നിര്‍ത്തി. പകരം യുണിഫൈഡ് പെയ്മന്റ് ഇന്റര്‍ഫേസ് (യുപിഐ), നെറ്റ് ബാങ്കിംഗ് എന്നിവവഴി മാത്രമേ കമ്പനി പണം സ്വീകരിക്കൂ. തങ്ങളുടെ ആപ്പ് വഴി ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാണ് കമ്പനി യുപിഐ, നെറ്റ് ബാങ്കിംഗ് എന്നിവയെ ആശ്രയിക്കുന്നത്.
ആര്‍ബിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് പുതിയ നടപടിയെന്ന് കമ്പനി അറിയിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്ന ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ആപ്പ് സ്റ്റോറുകള്‍, ആപ്പ് സേവനങ്ങള്‍ എന്നിവ വഴിയുള്ള വാങ്ങലുകള്‍ക്കും സബ്‌സ്‌ക്രിപ്ഷനും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ല.
ആര്‍ബിഐ പറയുന്നത് പ്രകാരം കാര്‍ഡ് വിവരങ്ങള്‍ തങ്ങളുടെ ആപ്പില്‍ സൂക്ഷിക്കില്ലെന്നും കമ്പനി പറഞ്ഞു. പകരം പേമന്റ് സര്‍വീസുകള്‍ വഴി ആപ്പില്‍ പണം നിക്ഷേപിക്കാം. അതുപയോഗിച്ച് സബ്‌സ്‌ക്രിപ്ഷനുകളും വാങ്ങല്‍ സംവിധാനവും നിലനിര്‍ത്താനും കഴിയും. കഴിഞ്ഞ ഒരുവര്‍ഷമായി പേടിഎം, റേസര്‍പേ, ഫോണ്‍പേ എന്നീ പെയ്മന്റ് സര്‍വീസ് ആപ്പുകള്‍ ടോക്കനൈസേഷന്‍ സംവിധാനം ആരംഭിച്ചിരുന്നു.
ടോക്കണൈസേഷന്‍ എന്നത് രഹസ്യ ഡാറ്റകക്ക് പകരം ‘ടോക്കണുകള്‍’ എന്ന് വിളിക്കുന്ന ഡാറ്റകള്‍ കൈമാറ്റം ചെയ്യുന്ന പ്രക്രിയയാണ. അത് ഒരു ഡാറ്റാബേസിലോ ആന്തരിക സിസ്റ്റത്തിലോ ഉപയോഗിക്കാം. സെന്‍സിറ്റീവ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ടോക്കണൈസ് ചെയ്യുകയാണ് പേയ്‌മെന്റ് സര്‍വീസുകള്‍ ചെയ്യുന്നത്.

X
Top