കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐബിഎസില്‍ എപാക്സ് ഫണ്ട്സ് 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

തിരുവനന്തപുരം: ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ എപാക്സ് പാര്‍ട്ണേഴ്സ് എല്‍.എല്‍.പി (എപാക്സ്) ഐബിഎസ് സോഫ്റ്റ് വെയറില്‍ 450 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി. ധാരണാപ്രകാരം വി.കെ മാത്യൂസ് കമ്പനിയുടെ ഭൂരിപക്ഷ ഓഹരിയുടമയായി തുടരും.

ടെക്നോളജി നവീകരണത്തിലൂടെ ട്രാവല്‍ ബിസിനസിന്‍റെ ഭാവി പുനര്‍നിര്‍വചിക്കുക എന്ന കാഴ്ചപ്പാടോടെ 1997-ല്‍ സ്ഥാപിതമായ ഐബിഎസ് ലോകത്തെ പ്രമുഖ ഏവിയേഷന്‍, ടൂര്‍, ക്രൂസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ് കമ്പനികളിലെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കായി സാസ് സൊല്യൂഷനുകള്‍ നല്‍കുന്ന മുന്‍നിര സ്ഥാപനമാണ്.

യാത്രാ വ്യവസായത്തിനായി നിര്‍മ്മിച്ച മോഡുലാര്‍, ക്ലൗഡ് അധിഷ്ഠിത പരിഹാരങ്ങള്‍ ഉപയോഗിച്ച് ചരക്കുനീക്കം, ലോജിസ്റ്റിക്സ്, ഫ്ളൈറ്റ് ഓപ്പറേഷന്‍സ്, പാസഞ്ചര്‍ സര്‍വീസ്, ലോയല്‍റ്റി പ്രോഗ്രാമുകള്‍, ക്രൂസ് ഓപ്പറേഷന്‍സ്, എനര്‍ജി ആന്‍ഡ് റിസോഴ്സ് ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ് ഫോമുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന ബിസിനസ് പ്രക്രിയകളിലുടനീളം നവീകരണവും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ യാത്രാ കമ്പനികളെ ഐബിഎസ് സഹായിക്കുന്നു.

25 വര്‍ഷത്തിലേറെ ഡൊമെയ്ന്‍ വൈദഗ്ധ്യമുള്ള ലോകമെമ്പാടുമുള്ള 4000 പ്രൊഫഷണലുകളും ക്ലൗഡ്-നേറ്റീവ് പ്ലാറ്റ് ഫോമും മാര്‍ക്കറ്റ് നേതൃത്വവുമാണ് ട്രാവല്‍ ബിസിനസില്‍ നിര്‍ണായക സാങ്കേതിക പങ്കാളിയായി തുടരുന്നതില്‍ ഐബിഎസിന്‍റെ കരുത്ത്.

ഇടപാട് പതിവ് ക്ലോസിംഗ് വ്യവസ്ഥകള്‍ക്ക് വിധേയവും 2023 ആദ്യപകുതിയോടെ അവസാനിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക നിബന്ധനകള്‍ വെളിപ്പെടുത്തിയിട്ടില്ല.

ജെ.പി മോര്‍ഗന്‍ ഐബിഎസിന്‍റെയും ബ്ലാക്ക്സ്റ്റോണിന്‍റെയും സാമ്പത്തിക ഉപദേഷ്ടാവായും ഡ്ര്യൂ ആന്‍ഡ് നേപ്പിയര്‍ എല്‍.എല്‍.സി ഐബിഎസിന്‍റെ ലീഗല്‍ കൗണ്‍സിലായും സിംപ്സണ്‍ താച്ചര്‍ ആന്‍ഡ് ബാര്‍ട്ട്ലെറ്റ് എല്‍.എല്‍.പി ബ്ലാക്ക്സ്റ്റോണിന്‍റെ ലീഗല്‍ കൗണ്‍സിലായും പ്രവര്‍ത്തിക്കും.

എപാക്സിനു വേണ്ടി കിര്‍ക്ലാന്‍ഡ് ആന്‍ഡ് എല്ലിസ് എല്‍.എല്‍.പി ലീഗല്‍ കൗണ്‍സിലും ജെഫെറീസ് എല്‍എല്‍സി സാമ്പത്തിക ഉപദേഷ്ടാവുമായി പ്രവര്‍ത്തിക്കും.

X
Top