Alt Image
തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി മാനുഫാക്ചറിങ് മേഖലയ്ക്ക് പ്രാധാന്യം നൽകി ബജറ്റിൽ പദ്ധതികൾപ്രതിരോധ മന്ത്രാലയത്തിന് ബജറ്റിൽ അനുവദിച്ചത് 6,21,940 കോടികേന്ദ്ര ബജറ്റ് 2024: ഭൂപരിഷ്കരണ പ്രവർത്തനങ്ങൾ 3 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുംകേന്ദ്ര ബജറ്റ് 2024: ഗോത്ര സമൂഹങ്ങൾക്കായി ‘പ്രധാൻ മന്ത്രി ജൻ ജാതിയ ഉന്നത് ഗ്രാം അഭിയാൻ’ ആരംഭിക്കുംകേന്ദ്ര ബജറ്റ് 2024: ബിസിനസ്സ് പരിഷ്‌കരണ പദ്ധതികളും ഡിജിറ്റലൈസേഷനും നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രോത്സാഹനം

ടെറാഫോം ലാബ് യുഎസിൽ പാപ്പരത്ത ഫയൽ സമർപ്പിച്ചു

കർന്ന TerraUSD, Luna ടോക്കണുകൾക്ക് പിന്നിലുള്ള ക്രിപ്‌റ്റോകറൻസി കമ്പനിയായ ടെറാഫോം ലാബ് യുഎസിൽ പാപ്പരത്ത ഫയൽ സമർപ്പിച്ചു.

ടെറാഫോം ലാബിന്റെ ടോക്കണുകൾ കഴിഞ്ഞ മെയ് മാസത്തിലാണ് തകർന്നത്. 2022 ലെ ക്രിപ്‌റ്റോക്രാഷ് പ്രതിഭാസത്തിൽ മുഖ്യ പങ്കു വഹിച്ച കമ്പനിയായിരുന്നു ടെറാഫോം.

വ്യാജരേഖ ചമച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇതിന്റെ സഹസ്ഥാപകൻ ഡോ ക്വോൺ ഇപ്പോൾ മോണ്ടിനെഗ്രോയിലെ ജയിലിലാണ്.

നിക്ഷേപകരെ കബളിപ്പിച്ചതിന് യുഎസ് റെഗുലേറ്റർമാർ ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
സിംഗപ്പൂർ ആസ്ഥാനമായുള്ള ടെറാഫോം ലാബ്സ്, ഡെലവെയറിലെ പാപ്പരത്ത കോടതിയിൽ സമർപ്പിച്ച ഫയലിൽ 500 ദശലക്ഷം ഡോളറിനുള്ള ആസ്തികളും ബാധ്യതകളും ലിസ്റ്റ് ചെയ്തു.

അധിക ധനസഹായം ആവശ്യമില്ലാതെ ജീവനക്കാർക്കും വെണ്ടർമാർക്കുമുള്ള എല്ലാ സാമ്പത്തിക ബാധ്യതകളും നിറവേറ്റുമെന്ന് ടെറാഫോം ലാബ്സ് പറഞ്ഞു. Web3 ഓഫറുകളുടെ വിപുലീകരണം തുടരാനും ഇത് പദ്ധതിയിടുന്നു.

X
Top