എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

വിപണി ഹ്രസ്വകാലത്തില്‍ പോസിറ്റീവെന്ന് വിദഗ്ധര്‍

കൊച്ചി: ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയ്ക്ക് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 1 ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ സെന്‍സെക്‌സ് 578 പോയിന്റ് ഉയര്‍ന്ന് 59720 ലും നിഫ്റ്റി50 194 പോയിന്റ് ഉയര്‍ന്ന് 17,816 ലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ ഷൂട്ടിംഗ് സ്റ്റാര്‍ മാതൃകയിലുള്ള ബുള്ളിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ രൂപപ്പെട്ടു.

ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം രൂപപ്പെടുത്താനും 20 ദിന സിംപിംള്‍ മൂവിംഗ് ആവറേജി (എസ്എംഎ-17692) ന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാനും നിഫ്റ്റിക്കായെന്ന് ജിഇപിഎല്‍ കാപിറ്റലിലെ വിദ്‌ന്യാന്‍ സാവന്ത് നിരീക്ഷിക്കുന്നു. മൊമന്റം ഇന്റിക്കേറ്ററായ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്) അപ്‌വേര്‍ഡ് ദിശയിലാണ്. 56 മാര്‍ക്കിലുള്ള ആര്‍എസ്‌ഐ പോസിറ്റീവ് ആക്കം സൂചിപ്പിക്കുന്നു.

അതുകൊണ്ടുതന്നെ തൊട്ടടുത്ത പ്രതിരോധം 17,918-18906ലും സപ്പോര്‍ട്ട് 17667-17429 ലും സെറ്റ് ചെയ്യാന്‍ സാവന്ത് തയ്യാറായി. ഹ്രസ്വകാലത്തില്‍ സൂചിക പോസിറ്റീവാണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,734-17,652
റെസിസ്റ്റന്‍സ്: 17,909 – 18,001

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 41,224-40,981
റെസിസ്റ്റന്‍സ്: 41,695 – 41,921

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഹണിവെല്‍
പവര്‍ഗ്രിഡ്
യുബിഎല്‍
എന്‍ടിപിസി
ബ്രിട്ടാനിയ
വോള്‍ട്ടാസ്
ഐസിഐസിഐ ബാങ്ക്
മഹീന്ദ്ര ആന്റ് മഹീന്ദ്ര
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

പ്രധാന ഇടപാടുകള്‍
ബെസ്റ്റ് അഗ്രോലൈഫ്: ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് കമ്പനിയിലെ 3.22 ലക്ഷം ഇക്വിറ്റി ഷെയറുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ വാങ്ങി. ഷെയറൊന്നിന് ശരാശരി വില 1,239.04 രൂപ. ഓഹരിയൊന്നിന് 1,222.6 രൂപയ്ക്ക് 1.78 ലക്ഷം ഓഹരികളും വാങ്ങി. രാജ് കുമാര്‍ 5.25 ലക്ഷം ഓഹരികള്‍ ഓഹരിയൊന്നിന് 1,240.9 രൂപ നിരക്കിലും 2.75 ലക്ഷം ഓഹരികള്‍ ഓഹരിയൊന്നിന് 1,210.68 രൂപ നിരക്കിലും വിറ്റു.

എച്ച്പി അഡ്ഹസീവ്‌സ്: സിഗ്മ ഗ്ലോബല്‍ ഫണ്ട് 1.4 ലക്ഷം എണ്ണം അല്ലെങ്കില്‍ 0.76% ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ 403.42 രൂപ നിരക്കില്‍ വില്‍പന നടത്തി. നിലവില്‍ ഫണ്ടിന് കമ്പനിയില്‍ 9.06 ലക്ഷം അല്ലെങ്കില്‍ 4.93% ഓഹരിയുണ്ട്.

ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ: ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് III പിടിഇ ലിമിറ്റഡ്‌, സാംI ക്യാപിറ്റല്‍ മൗറീഷ്യസ്‌ 80,61,597 ഓഹരികള്‍ 62.25 രൂപ നിരക്കിലും 24,21,502 ഓഹരികള്‍ 62.18 വിലയിലും വില്‍പന നടത്തി. കമ്പനിയില്‍ നിന്നും അവര്‍ പുറത്തുകടന്നു. സിട്രിന്‍ ഫണ്ട് ഓഹരിയൊന്നിന് 61.96 രൂപ നിരക്കില്‍ 21,02,028 ഓഹരികള്‍ വാങ്ങി. ഗീത ചേതന്‍ ഷാ 62.4 രൂപ നിരക്കില്‍ 5 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. ജിഐആര്‍ ഡയറി ഫാമിംഗ് പ്രോഡക്റ്റ്‌സ് 23 ലക്ഷം ഓഹരികള്‍ വാങ്ങി. ഓഹരിയൊന്നിന് 62 രൂപ. പ്രാര്‍ത്ഥന എന്റര്‍പ്രൈസസ്‌ 5.25 ലക്ഷം ഓഹരികള്‍ 62.39 രൂപ നിരക്കില്‍ വാങ്ങി.

X
Top