എട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരുംഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റം

അനിൽ ജോസഫ് ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റി പ്രസിഡന്റ്

ന്യൂഡൽഹി: ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റ് ആയി മലയാളി എൻജിനീയറിങ് വിദഗ്ദ്ധൻ അനിൽ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു.

1948 ൽ രൂപം കൊണ്ട ഇന്ത്യൻ ജിയോ ടെക്നിക്കൽ സൊസൈറ്റിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ദേശീയ പ്രസിഡന്റ് ആയി ഒരു മലയാളി തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്തെ മുൻനിര സ്ട്രക്ചറൽ എഞ്ചിനീയറിംഗ് വിദഗ്ദ്ധരിൽ ഒരാളായ അനിൽ ജോസഫ് കൊച്ചി ആസ്ഥാനമായ ജിയോ സ്ട്രക്ചറൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ്.

സ്ട്രക്ച്ചറൽ എൻജിനീയറിങ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അദ്ദേഹം ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. 2006-ൽ രൂപീകൃതമായ എഞ്ചിനീയേഴ്‌സ് ഡയഗ്നോസ്റ്റിക് സെന്ററിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളുമാണ് അനിൽ ജോസഫ്.

ഇന്റർനാഷണൽ സൊസൈറ്റി ഫോർ സോയിൽ മെക്കാനിക്സ് ആൻഡ് ജിയോ ടെക്നിക്കൽ എഞ്ചിനീയറിംഗ്-നു കീഴിൽ 1948 ൽ രൂപം കൊണ്ട ഇന്ത്യൻ നാഷണൽ സൊസൈറ്റി ഓഫ് സോയിൽ മെക്കാനിക്സ് ആൻഡ് ഫൗണ്ടേഷൻ എഞ്ചിനീയറിംഗാണ് പിന്നീട് 1970ൽ ഇന്ത്യൻ ജിയോ ടെക്നിക്കൽ സൊസൈറ്റി ആയി മാറിയത്.

രാജ്യത്താകെ 48 ചാപ്റ്ററുകളും 5500 ലധികം പ്രൊഫഷണൽ മെമ്പർമാരും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റി. എഞ്ചിനീയറിംഗ് ജിയോളജി, സോയിൽ മെക്കാനിക്സ്, ഫൗണ്ടേഷൻ എഞ്ചിനീയറിംഗ് എന്നിങ്ങനെ ജിയോടെക്നിക്കൽ രംഗത്തെ വ്യത്യസ്ത മേഖലകളിലെ അറിവിന്റെ പുരോഗതിക്കും വ്യാപനത്തിനും വേണ്ടി എഞ്ചിനീയർമാർക്കും ശാസ്ത്രജ്ഞർക്കും ഇടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൊസൈറ്റിയുടെ പ്രവർത്തനം.

X
Top