തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

നിഫ്റ്റിയില്‍ ബെയറിഷ് പ്രവണത ദൃശ്യമാകുന്നതായി വിദഗ്ധര്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത നഷ്ടത്തില്‍ വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 585.67 പോയിന്റ് അഥവാ 0.72 ശതമാനം ഇടിഞ്ഞ് 80599.91 ലെവലിലും നിഫ്റ്റി 203 പോയിന്റ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 24565.35 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

ലോവര്‍ ഹൈ ലോവര്‍ ലോ രൂപീകരണം ദൃശ്യമായ നിഫ്റ്റിയില്‍ മൊമന്റം സൂചകങ്ങള്‍ ബെയറിഷ് പ്രവണതയാണ് പ്രകടമാക്കുന്നത്. സൂചിക 24500 ന് താഴെ തുടരുകയാണെങ്കില്‍ വില്‍പന സമ്മര്‍ദ്ദം അതിനെ 24200-24000 ലെവലിലേയ്ക്ക് വലിച്ചിഴച്ചേയ്ക്കാം.

24700-24800 ആയിരിക്കും പ്രതിരോധം. 25000 ത്തിന് താഴെ ഏകീകകരണം തുടരും, വിദഗ്ധര്‍ അറിയിച്ചു.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 24,723-24,782-24,877
സപ്പോര്‍ട്ട്: 24,533-24,474- 24,379

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,964-56,090-56,295
സപ്പോര്‍ട്ട്: 55,554-55,428-55,224

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് 3.75 ശതമാനമുയര്‍ന്ന് 11.98 മേഖലയിലെത്തി. ഹ്രസ്വകാല മൂവിംഗ് ആവറേജിന് മുകളിലാണ് സൂചിക. ഇത് ബുള്ളുകളെ ജാഗരൂകരാക്കും.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സിയന്റ്
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ആക്‌സിസ് ബാങ്ക്
ഇന്‍ഫോസിസ്
എച്ച്ഡിഎഫ്‌സി ബാങ്ക്
എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
ടെക്ക് മഹീന്ദ്ര
ടിസിഎസ്
എന്‍ടിപിസി

X
Top