
മുംബൈ: നിഫ്റ്റി 50 238.8 പോയിന്റ് അഥവാ 0.96 ശതമാനം ഉയര്‍ന്ന് 24870.10 ലെവലിലാണ് ഓഗസ്റ്റ് 22 ന് ആഴ്ച അവസാനിപ്പിച്ചത്. മേഖല സൂചികകളില്‍ വാഹനം 5 ശതമാനവും കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷനറി, ടെലികോം, റിയാലിറ്റി സൂചികകള്‍ 3 ശതമാനവുമുയര്‍ന്നപ്പോള്‍ ഊര്‍ജ്ജം അര ശതമാനം ഇടിഞ്ഞു.
രൂപക്ക് ദേ, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യൂരിറ്റീസ്
മുന്നേറ്റത്തിനൊടുവില്‍ വെള്ളിയാഴ്ച നിഫ്റ്റി ഇടിഞ്ഞു. 50 ദിവസ ഇഎംഎയ്ക്ക് മുകളിലാണെങ്കിലും ഏകീകരണം ദൃശ്യമാണ്. 24800 ന് മുകളില്‍ സൂചിക നിലനില്‍ക്കുന്ന പക്ഷം 25,000-25,250 സാധ്യമാണ്.
നാഗരാജ് ഷെട്ടി, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്
25200 ലെവലില്‍ ഏകീകരണ സൂചനകള്‍ പ്രകടമാക്കിയ നിഫ്റ്റി, പിന്നീടുള്ള ലാഭമെടുപ്പില്‍ കുത്തനെ ഇടിഞ്ഞു. ഹ്രസ്വകാല സാധ്യതകള്‍ ദുര്‍ബലമാണ്. 24800-24700 മേഖലകളില്‍ പിന്തുണ ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ബുള്ളുകള്‍ സജീവമാകുന്ന പക്ഷം സൂചിക 25150 ലെവല്‍ ലക്ഷ്യം വച്ചേയ്ക്കാം.
സന്തോഷ് മീന, റിസര്‍ച്ച് ഹെഡ്, സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട്
ജിഎസ്ടി പരിഷ്‌ക്കരണം ആസന്നമായിട്ടും ഇന്‍ഡെക്‌സ് ഫ്യൂച്ച്വറുകളില്‍ എഫ്‌ഐഐകള്‍ ഏകദേശം 90 ശതമാനം ഷോര്‍ട്ട് പൊസിഷനുകള്‍ നിലനിര്‍ത്തുന്നു. കൂടാതെ താരിഫ് ഭീഷണിയും. സാങ്കേതികമായി നിഫ്റ്റി 25100-25225 ശ്രേണിയിലാണ് പ്രതിരോധം നേരിടുന്നത്.
24850-24700 ലെവലിലായിരിക്കും സപ്പോര്‍ട്ട്. അതിന് താഴെ സൂചിക 200 ദിവസ മൂവിംഗ് ആവറേജായ (ഡിഎംഎ) 24050 ലെവലിലേയ്ക്ക് വീഴാം.






