ഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിആയുധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്യുപിഐ ഇടപാടുകളില്‍ റെക്കോര്‍ഡ് കുതിപ്പ്

ജാഗ്രത അനിവാര്യമെന്ന് വിദഗ്ധര്‍

മുംബൈ: അസ്ഥിരമായെങ്കിലും പ്രതിവാര എക്‌സ്പയറി ദിനത്തില്‍ വിപണികള്‍ നേട്ടമുണ്ടാക്കി. സെന്‍സെക്സ് 164.99 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 65558.89 ലെവലിലും നിഫ്റ്റി 29.50 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 19413.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ആവേശകരമായ ആഗോള സൂചനകള്‍ പിന്‍പറ്റി ഗ്യാപ് അപ്പ് ഓപ്പണിഗാണ് നിഫ്റ്റി നടത്തിയത്.

പിന്നീട് റേഞ്ച് ബൗണ്ട് നീക്കം നടന്നെങ്കിലും, രണ്ടാം പകുതിയിലെ ഇടിവ് നേട്ടങ്ങള്‍ കുറച്ചു. മേഖലകള്‍ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഐടിയും റിയല്‍റ്റിയും ശക്തമായ നേട്ടം കൈവരിച്ചപ്പോള്‍ ഊര്‍ജ്ജവും വാഹനവും മങ്ങി.

19300-19500 ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായില്ല എന്നത് ഏകീകരണത്തെ സൂചിപ്പിക്കുന്നു, റെലിഗെയര്‍ ബ്രോക്കിംഗിലെ അജിത് മിശ്ര പറഞ്ഞു. അതേസമയം ആഗോള സൂചനകള്‍, പ്രത്യേകിച്ചും യുഎസില്‍ നിന്നുള്ളത് വിപണിയെ നേട്ടത്തില്‍ നിലനിര്‍ത്തും. ഈ ഘട്ടത്തില്‍ ജാഗ്രതയാണ് വേണ്ടത്.

നിക്ഷേപകര്‍, റിസ്‌ക്ക് മാനേജ്‌മെന്റില്‍ ശ്രദ്ധ പുലര്‍ത്തം, മിശ്ര നിര്‍ദ്ദേശിച്ചു.

X
Top