സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

അംബുജ ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സിമന്റ് കമ്പനിയാകും: ഗൗതം അദാനി

ഡൽഹി: അംബുജ സിമൻറ്, അതിന്റെ അനുബന്ധ സ്ഥാപനമായ എസിസിക്കൊപ്പം ഇന്ത്യയിലെ ഏറ്റവും ലാഭകരമായ സിമൻറ് കമ്പനിയായി മാറുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു.

അംബുജയുടെയും എസിസിയുടെയും ഏറ്റെടുക്കൽ ചരിത്രപരമായ സന്ദർഭമാണെന്നും. ഒറ്റയടിക്ക് ഗ്രൂപ്പ് ഇപ്പോൾ രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാവായി മാറിയെന്നും അംബുജയിലെ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദാനി പറഞ്ഞു.

നിലവിൽ 120 എംടിപിഎ ശേഷിയുള്ള അൾട്രാടെക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ സിമന്റ് കമ്പനി. രാജ്യത്തെ ഏറ്റവും മികച്ച രണ്ട് ബ്രാൻഡുകളുടെ ഉടമയാണ് തങ്ങളെന്നും. ഇന്ത്യൻ സിമന്റ് മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെയാണ് കമ്പനികളെ സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫ്രാസ്ട്രക്ചർ, ഹൗസിംഗ് എന്നിവയിലെ ട്രില്യൺ ഡോളർ നിക്ഷേപത്തിലൂടെ ഇന്ത്യയിൽ ഗ്രൂപ്പ് വികസിക്കുമ്പോൾ സിമന്റ് ബിസിനസ്സ് തങ്ങളുടെ ഇൻഫ്രാസ്ട്രക്ചർ ബിസിനസ്സിന്, പ്രത്യേകിച്ച് ഗ്രൂപ്പിന്റെ തുറമുഖങ്ങൾ, ലോജിസ്റ്റിക് ബിസിനസ്സ്, ഗ്രീൻ എനർജി ബിസിനസ്സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്നിവയ്ക്ക് പ്രയോജനം ചെയ്യുമെന്നും. അതിന്റെ ഫലമായി രാജ്യത്തെ ഏറ്റവും ലാഭകരമായ സിമന്റ് നിർമ്മാതാവായി കമ്പനി മാറുമെന്നും അദാനി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിലവിലെ 70 ദശലക്ഷം ടണ്ണിൽ നിന്ന് 140 ദശലക്ഷം ടണ്ണായി അതിന്റെ ശേഷി വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി അദാനി അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം ഇപ്പോൾ 260 ബില്യൺ ഡോളറാണ്.

X
Top