ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

5,000 കോടി രൂപ സമാഹരിക്കാൻ അംബുജ സിമന്റ്‌സ്

മുംബൈ: 5,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി അംബുജ സിമന്റ്‌സ്. അദാനി ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്ഥാപനമായ ഹാർമോണിയ ട്രേഡ് & ഇൻവെസ്റ്റ്‌മെന്റിന് സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി മുൻഗണനാ ഇഷ്യൂ അടിസ്ഥാനത്തിൽ 5,000 കോടി രൂപയിലധികം മൂല്യമുള്ള വാറന്റുകൾ അനുവദിക്കുന്നതിന് അംബുജ സിമന്റ്‌സിന് ഡയറക്ടർമാരുടെ ഫിനാൻസ് കമ്മിറ്റിയിൽ നിന്ന് അനുമതി ലഭിച്ചു.

ഹാർമോണിയയ്ക്ക് വാറണ്ടുകൾ അനുവദിക്കുന്നത് വിപണിയിലെ വളർച്ച പിടിച്ചെടുക്കാൻ അംബുജയെ സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022 ഒക്‌ടോബർ 18ന് ചേർന്ന കമ്പനിയുടെ ഡയറക്ടർമാരുടെ ഫിനാൻസ് കമ്മിറ്റി യോഗം കമ്പനിയുടെ വാറന്റുകൾ സ്വകാര്യ പ്ലേസ്‌മെന്റ് വഴി അനുവദിക്കുന്നതിന് അംഗീകാരം നൽകിയതായി സിമന്റ് നിർമ്മാതാവ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഇത് പ്രകാരം കമ്പനി ഹാർമോണിയയ്ക്ക് 418.87 രൂപ ഇഷ്യു വിലയിൽ 477,478,249 വാറന്റുകൾ അനുവദിക്കും. ഇതിലൂടെ 5,000.15 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ പദ്ധതി.

സെപ്തംബർ 16-ന്, ഗൗതം അദാനിയുടെ പിന്തുണയുള്ള ഗ്രൂപ്പ് 6.5 ബില്യൺ ഡോളറിന് അംബുജ സിമന്റ്സ്, എസിസി എന്നിവയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയായി മാറിയിരുന്നു.

അംബുജ സിമന്റ്‌സിന്റെ വിപണി മൂല്യം ഏകദേശം 1,01,128.91 കോടി രൂപയാണ്.

X
Top