8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

പ്രതീക്ഷിച്ചതിലും മികച്ച മൂന്നാംപാദ പ്രകടനം നടത്തി അദാനി ഗ്രൂപ്പ് കമ്പനി

ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച മൂന്നാംപാദ പ്രകടനം നടത്തിയിരിക്കയാണ് അദാനി ഗ്രൂപ്പ് കമ്പനിയായ അംബുജ സിമന്റ്‌സ്.സ്റ്റാന്റലോണ്‍ ലാഭം 46 ശതമാനമുയര്‍ത്തി 369 കോടി രൂപയാക്കാന്‍ ഇവര്‍ക്കായി. 300 കോടി രൂപ പ്രതീക്ഷിച്ച സ്ഥാനത്താണിത്.

വരുമാനം 10.4 ശതമാനമുയര്‍ന്ന് 4128.52 കോടി രൂപയപ്പോള്‍ എബിറ്റ 10 ശതമാനം വാര്‍ഷിക വര്‍ദ്ധനവില്‍ 626 കോടി രൂപ. യഥാക്രമം 4060 കോടി രൂപയും 547 കോടി രൂപയുമാണ് ഈയിനങ്ങളില്‍ കണക്കുകൂട്ടിയിരുന്നത്. വില്‍പന അളവ് വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനമുയര്‍ന്ന് 7.7 ദശലക്ഷം ടണ്ണായിട്ടുണ്ട്.

പ്രതീക്ഷിച്ചിരുന്ന വില്‍പന 7.45 ദശലക്ഷം ടണ്‍. മാര്‍ജിന്‍ 15.25 ശതമാനത്തില്‍ നിന്നും നേരിയ താഴ്ച വരിച്ച് 15.16 ശതമാനം. ഉത്പാദന ചെലവിലുണ്ടായ 30 ശതമാനം വര്‍ദ്ധനവാണ് മാര്‍ജിനെ ബാധിച്ചത്.

അതേസമയം ചരക്ക് കൈമാറ്റ ചെലവില്‍ 1 ശതമാനത്തിന്റെ കുറവുണ്ടായി.ഓഹരി 1.13 ശതമാനം ഉയര്‍ന്ന് 384 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top