ന്യൂഡല്‍ഹി: തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ ഇന്ത്യയില്‍ 800-1000 ജീവനക്കാരെ പിരിച്ചുവിടും. ധനകാര്യം, മാര്‍ക്കറ്റിംഗ്, മാനവ വിഭവശേഷി, സാങ്കേതികവിദ്യ വിഭാഗങ്ങളെ നടപടി ബാധിച്ചേയ്ക്കാം. കൃത്രിമബുദ്ധി (എഐ) അധിഷ്ഠിതമായി ബിസിനസ് ഉടച്ചുവാര്‍ക്കുകയാണ് കമ്പനി.
മാനേജ്‌മെന്റ് തസ്തികകള്‍ കുറച്ച് ജീവനക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം കൈമാറുമെന്നും ഘടന ലളിതമാക്കുമെന്നും ആമസോണ്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആന്‍ഡി ജാസി പറഞ്ഞു. തീരുമാനമെടുക്കല്‍ വേഗത്തിലാക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. അനാവശ്യ തസ്തികകള്‍ നീക്കം ചെയ്യുമെന്ന് കമ്പനി പീപ്പിള്‍ എക്‌സ്പീരിയന്‍സ് ആന്റ് ടെക്‌നോളജി സീനിയര്‍ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റിയും അറിയിച്ചു.
2023 ലും ആമസോണ്‍ സമാന നടപടിയ്ക്ക് മുതിര്‍ന്നിരുന്നു. അന്ന് ആഗോള തലത്തില്‍ 9,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ 500 ഓളം പേരെ നടപടി ബാധിച്ചു. കമ്പനി ഇതിനോടകം ചെലവ് ചുരുക്കല്‍ ആരംഭിച്ചിട്ടുണ്ട്.
വരുമാനം മന്ദഗതിയിലായിട്ടും നാല് ബിസിനസ് യൂണിറ്റുകള്‍, ആമസോണ്‍ സെല്ലര്‍ സര്‍വീസസ് (അതിന്റെ മാര്‍ക്കറ്റ്‌പ്ലേസ് പ്ലാറ്റ്ഫോം), ആമസോണ്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ് (അതിന്റെ ലോജിസ്റ്റിക്‌സ് വിഭാഗം), ആമസോണ്‍ ഹോള്‍സെയില്‍, ആമസോണ്‍ പേ (അതിന്റെ ഡിജിറ്റല്‍ പേയ്മെന്റ് യൂണിറ്റ്) എന്നിവ, അതുകൊണ്ടുതന്നെ, നഷ്ടം കുറച്ചു.






