Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ആമസോണ്‍ പ്രൈമില്‍ ജനുവരി മുതല്‍ പരസ്യങ്ങള്‍ വരുന്നു

നെറ്റ്ഫ്ളിക്സിന് പിന്നാലെ ആമസോണ് പ്രൈം വീഡിയോയും പ്ലാറ്റ്ഫോമില് പരസ്യങ്ങള് കാണിക്കാനൊരുങ്ങുന്നു. ഇക്കാര്യം 2023 ആദ്യം തന്നെ ആമസോണ് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു.

നിലവിലുള്ള പ്ലാനുകളില് സിനിമകള്, ടിവി പരിപാടികള് എന്നിവയ്ക്കൊപ്പം പരസ്യങ്ങളും കാണിക്കും. എന്നാല് അധിക തുക നല്കിയാല് ഈ പരസ്യങ്ങള് ഒഴിവാക്കാം.

യു.എസ്, യു.കെ, ജര്മനി, കാനഡ ഉള്പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ് പ്രൈം ഉപഭോക്താക്കള്ക്ക് ലഭിച്ച ഇമെയില് സന്ദേശത്തില് പരസ്യങ്ങള് അവതരിപ്പിക്കുന്ന വിവരം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് ജനുവരി 29 മുതല് ആമസോണ് പ്രൈമില് പരസ്യങ്ങള് പ്രദര്ശിപ്പിച്ചു തുടങ്ങും.

ഉള്ളടക്കങ്ങള്ക്ക് വേണ്ടിയുള്ള നിക്ഷേപത്തിന് പണം കണ്ടെത്താനുള്ള മാര്ഗമായാണ് പരസ്യങ്ങൾ കാണിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.

ടിവി ചാനലുകളേക്കാലും മറ്റ് സ്ട്രീമിങ് സേവനദാതാക്കളേക്കാളും കുറച്ച് പരസ്യങ്ങള് മാത്രമേ തങ്ങള് ലക്ഷ്യമിടുന്നുള്ളൂ. അതിന് ഉപഭോക്താക്കള് ഒന്നും ചെയ്യേണ്ടതില്ലെന്നും നിലവിലെ നിരക്കുകളില് മാറ്റമുണ്ടാവില്ലെന്നും ആമസോണ് പ്രൈം അറിയിച്ചു.

പരസ്യങ്ങള് മാറ്റാന് 2.99 ഡോളറാണ് (248.8 രൂപ) ആണ് പ്രതിമാസം അധികമായി നല്കേണ്ടത്. പരസ്യങ്ങളില്ലാത്ത പ്ലാന് എടുക്കുന്നതിനുള്ള ലിങ്കും ഇമെയിലില് ചേര്ത്തിട്ടുണ്ട്.

നിലവില് ചുരുക്കം ചില രാജ്യങ്ങളില് മാത്രമാണ് പുതിയ മാറ്റങ്ങള് അവതരിപ്പിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യ ഉള്പ്പടെ മറ്റെല്ലാ രാജ്യങ്ങളിലേക്കും ഇത് താമസിയാതെ തന്നെ എത്തിച്ചേക്കും.

ആമസോണ് പ്രൈമിന് നിലവില് പ്രതിമാസം 299 രൂപയാണ്. 1499 രൂപയാണ് വാര്ഷിക നിരക്ക്. ഇന്ത്യയില് പരസ്യങ്ങള് അവതരിപ്പിച്ചാല് ഈ പ്ലാനുകള് ഉപയോഗിക്കുന്നവര്ക്കും പരസ്യങ്ങള് കാണാം.

അത് ഒഴിവാക്കണമെങ്കില് നിശ്ചിത തുക അധികമായി നല്കേണ്ടിവരും.

X
Top