100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വിപണി മൂല്യം 1 ട്രില്യണ്‍ ഡോളര്‍ ഇടിയുന്ന ആദ്യ കമ്പനിയായി ആമസോണ്‍

വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളര്‍ ഇടിയുന്ന ലോകത്തെ ആദ്യ പബ്ലിക്ക് ലിസ്റ്റഡ് കമ്പനിയായി ആമസോണ്‍. 2021 ജൂലൈയില്‍ 1.88 ട്രില്യണ്‍ ഡോളറിലെത്തിയ കമ്പനിയുടെ വിപണി മൂല്യം ഇപ്പോള്‍ വെറും 87.88 ബില്യണ്‍ ഡോളറാണ്.

2022ലെ മൂന്നാം പാദത്തിലെ മോശം പ്രകടനം, ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്ക് ഉയര്‍ത്തല്‍ തുടങ്ങിയവ മൂലം നിക്ഷേപകര്‍ ഓഹരി വിറ്റൊഴിയുന്നതാണ് ആമസോണിന് തിരിച്ചടിയായത്.

ബുധനാഴ്ച ആമസോണ്‍ ഓഹരികള്‍ ഇടിഞ്ഞത് 4.3 ശതമാനം ആണ്. നിലവില്‍ 86.41 ഡോളറാണ് ആമസോണ്‍ ഓഹരികളുടെ വില. ഈ വര്‍ഷം തുടങ്ങിയതിന് ശേഷം ഇതുവരെ ഓഹരികള്‍ ഇടിഞ്ഞത് 49 ശതമാനത്തോളം ആണ്.

മൂന്നാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആമസോണിന്റെ വില്‍പ്പന 15 ശതമാനം വര്‍ധിച്ച് 127.1 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. അതേ സമയം പ്രവര്‍ത്തന വരുമാനം 4.9 ബില്യണ്‍ ഡോളറില്‍ നിന്ന് 2.5 ബില്യണ്‍ ഡോളറായി ചുരുങ്ങുകയാണ് ചെയ്തത്. അറ്റവരുമാനം 3.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2.9 ബില്യണ്‍ ഡോളറായി കുറഞ്ഞു.

ബ്ലൂംബെര്‍ഗിന്റെ കണക്കുകള്‍ പ്രകാരം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസിന്റെ ആസ്തി ഈ വര്‍ഷം 109ല്‍ നിന്ന് 83 ബില്യണ്‍ ഡോളറായി ആണ് ചുരുങ്ങിയത്. മൈക്രോസോഫ്റ്റ് , ഫേസ്ബുക്ക് അടക്കമുള്ള മറ്റ് വമ്പന്മാരും ഓഹരി വിപണിയില്‍ തിരിച്ചടി നേരിടുകയാണ്.

2021 നവംബറില്‍ ഉയര്‍ന്നതിന് ശേഷം മൈക്രോസോഫ്റ്റിന് നഷ്ടമായത് 889 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ ഇടിഞ്ഞത് 32 ശതമാനത്തോളം ആണ്. ഫേസ്ബുക്ക് കമ്പനി മെറ്റയുടേതാകട്ടെ 70 ശതമാനത്തില്‍ അധികവും.

X
Top