ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

ബെംഗളൂരുവിൽ പുതിയ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്റർ തുറക്കാനൊരുങ്ങി ആമസോൺ

ന്യൂഡൽഹി: കഴിഞ്ഞ വർഷം യുഎസ് പോലുള്ള വിപണികളിൽ ആസ്ട്രോ എന്ന പേരിൽ ഒരു പുതിയ തരം ഹോം റോബോട്ട് പുറത്തിറക്കിയ ആമസോൺ, കൺസ്യൂമർ റോബോട്ടിക്‌സ് ഡിവിഷന്റെ വികസനത്തിനായി സമ്പൂർണ്ണ റോബോട്ടിക്‌സ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്റർ ഇന്ത്യയിൽ തുറക്കും. ഈ പുതിയ കൺസ്യൂമർ റോബോട്ടിക്‌സ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സെന്റർ തങ്ങളുടെ വളരുന്ന ഉപഭോക്തൃ റോബോട്ടിക്‌സ് വിഭാഗത്തെ പിന്തുണയ്ക്കാനും, ലോകോത്തര സാങ്കേതിക ഉൽപ്പന്നങ്ങളിൽ പ്രവർത്തിക്കാൻ മികച്ച പ്രതിഭകളെ ആകർഷിക്കാനും സഹായിക്കുമെന്ന് കമ്പനി പറഞ്ഞു.
ഇന്ത്യ ഒരു ഇന്നൊവേഷൻ ഹബ്ബാണെന്നും; ഇവിടെയുള്ള കേന്ദ്രം ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് മികച്ച ഉപഭോക്തൃ റോബോട്ടിക്സ് അനുഭവങ്ങൾ സൃഷ്ടിക്കാൻ ആമസോണിനെ സഹായിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

X
Top