ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

‘ആമസോൺ എയർ’ ഇന്ത്യയിൽ എത്തി

ദില്ലി: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസായ ‘ആമസോൺ എയർ’ ആരംഭിച്ചു.

ആമസോണിന്റെ പ്രധാന വിപണികളിലൊന്നായ വിദ്യയിൽ ഡെലിവറി വിപുലീകരിക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായാണ് കാർഗോ ഫ്ലീറ്റായ ‘ആമസോൺ എയർ’ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതോടെ യുഎസിനും യൂറോപ്പിനും ശേഷം ആമസോണിന്റെ ഈ സേവനം ലഭിക്കുന്ന മൂന്നാമത്തെ മേഖലയായി ഇന്ത്യ മാറി.

ബംഗളൂരു ആസ്ഥാനമായുള്ള ചരക്ക് കാരിയറായ ക്വിക്‌ജെറ്റ് കാർഗോ എയർലൈൻ പ്രൈവറ്റ് ലിമിറ്റഡുമായി കൈകോർത്താണ് ആമസോൺ ഈ സീവനമൊരുക്കുന്നത്. ബോയിംഗ് 737-800 വിമാനങ്ങൾഉപയോഗിച്ച് ഹൈദരാബാദ്, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുമെന്ന് ആമസോൺ അറിയിച്ചു.

നിലവിൽ രണ്ട് വിമാനങ്ങളാണ് കമ്പനി പ്രവർത്തിപ്പിക്കുന്നതെന്നും ഓരോന്നിനും 20,000 യൂണിറ്റ് കയറ്റുമതി ചെയ്യാൻ കഴിയുമെന്നും കമ്പനിയുടെ കസ്റ്റമർ സർവീസ് വൈസ് പ്രസിഡന്റ് അഖിൽ സക്‌സേന പറഞ്ഞു. മൂന്നാം കക്ഷി കാരിയറുമായി സഹകരിക്കുന്നത് അതിവേഗ ഡെലിവെറിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി മാറിയിരിക്കുകയാണ് ആമസോൺ. ഈ വർഷം ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞ് 350.3 ബില്യൺ ഡോളറിൽ നിന്ന് 299.3 ബില്യൺ ഡോളറായി കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡ് എന്ന നിലയിൽ ആമസോൺ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതായി റിപ്പോർട്ട്.

ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ “ഗ്ലോബൽ 500 2023” റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ മൂല്യവത്തായ ബ്രാൻഡുകളിൽ ആമസോൺ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ അതിന്റെ റേറ്റിംഗ് AAA + ൽ നിന്ന് AAA ലേക്ക് താഴ്ന്നു.

ബ്രാൻഡ് മൂല്യം ഈ വർഷം 50 ബില്യൺ ഡോളറിലധികം ഇടിഞ്ഞു. ആമസോണിലെ ഉപഭോക്തൃ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം ഇടിഞ്ഞതായി ബ്രാൻഡ് ഫിനാൻസിന്റെ റിപ്പോർട് ചൂണ്ടിക്കാട്ടി.

ഡെലിവറി സമയം കൂടിയത് ഉപഭോക്താക്കളെ നിരാശരാക്കിയിട്ടുണ്ട്. അതിനാൽ ഇത് പരിഹരിക്കാനാണ് കമ്പനി ഇപ്പോൾ ശ്രമിക്കുന്നത്.

X
Top