അറ്റ പ്രത്യക്ഷ നികുതി പിരിവില്‍ 20 ശതമാനം വളര്‍ച്ചകേന്ദ്ര തൊഴിൽപദ്ധതി നടപ്പാക്കിയതിൽ തട്ടിപ്പെന്ന് സിഎജിനിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം വീണ്ടും നമ്പർ വൺ2028-29 ഓടെ വിഴിഞ്ഞം തുറമുഖം പൂർണതോതിൽ പ്രവർത്തനക്ഷമമാകുമെന്ന് കരൺ അദാനിഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ഐപിഒ ജൂണില്‍

ന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഉല്‍പ്പാദകരായ അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ജൂണ്‍ രണ്ടാം പകുതിയില്‍ നടന്നേക്കും. 1500 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌.

ഓഫീസേഴ്‌സ്‌ ചോയിസ്‌, സ്റ്റെര്‍ലിംഗ്‌ റിസര്‍വ്‌ വിസ്‌കി തുടങ്ങിയ ബ്രാന്റുകളിലൂടെ പ്രശസ്‌തരായ അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സ്‌ മുംബൈ ആസ്ഥാനമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജനുവരിയില്‍ ഐപിഒക്ക്‌ അപേക്ഷ നല്‍കിയ കമ്പനിക്ക്‌ മെയിലാണ്‌ സെബിയില്‍ നിന്നും അനുമതി ലഭിച്ചത്‌.

1000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 500 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരിയുടമകളുടെയും കൈവശമുള്ള ഓഹരികളാണ്‌ ഒഎഫ്‌എസ്‌ വഴി വില്‍ക്കുന്നത്‌.

നേരത്തെ 2022 ജൂണില്‍ കമ്പനി ഐപിഒ നടത്തുന്നതിനുള്ള മറ്റൊരു അപക്ഷ സെബിക്ക്‌ നല്‍കിയിരുന്നു. 2000 കോടി രൂപ സമാഹരിക്കുന്നതിനായിരുന്നു നീക്കം.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി നിലവിലുള്ള കടം ഭാഗികമായി തിരിച്ചടയ്‌ക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വിനിയോഗിക്കും.

ഷോ വാലസിന്റെ ഓഹരിയുടമയായിരുന്ന കിഷോര്‍ ചബ്ബാരിയയുടെ ഉടമസ്ഥതയിലുള്ള അല്ലൈഡ്‌ ബ്ലെന്‍ഡേഴ്‌സ്‌ ആന്റ്‌ ഡിസ്റ്റിലേഴ്‌സ്‌ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1.6 കോടി രൂപ ലാഭവും 7106 കോടി രൂപ വരുമാനവുമാണ്‌ കൈവരിച്ചത്‌.

X
Top