ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

പേടിഎമ്മിലെ ഓഹരികള്‍ വിറ്റൊഴിച്ച് അലിബാബ; വില്‍പ്പന ബ്ലോക്ക് ഡീലിലൂടെ

പേടിഎമ്മിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റ് ചൈനീസ് ഗ്രൂപ്പ് അലിബാബ. ബ്ലോക്ക് ഡീലിലൂടെ ആയിരുന്നു വില്‍പ്പന.എഎന്‍ഐ വാർത്ത ഏജൻസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒരു വലിയ നിക്ഷേപക സ്ഥാപനം 3.4 ശതമാനം ഓഹരികള്‍ വിറ്റെന്ന വാര്‍ത്തയെ തുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരി വില ഇടിഞ്ഞിരുന്നു.

ജനുവരിയിലും വിൽപ്പന

ജനുവരി ആദ്യം പേടിഎമ്മിലെ 3.1 ശതമാനം ഓഹരികള്‍ 536.95 രൂപ നിരക്കില്‍ അലിബാബ വിറ്റിരുന്നു. സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച് 6.26 ശതമാനം ഓഹരികളാണ് പേടിഎമ്മില്‍ അലിബാബയ്ക്ക് ഉണ്ടായിരുന്നത്.

2022-23ലെ മൂന്നാം പാദത്തില്‍ നഷ്ടം കുറച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി പേടിഎം ഓഹരി വില ഉയരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അലിബാബ ഓഹരികള്‍ വിറ്റത്.

നവംബറില്‍ സൊമാറ്റോയിലെ 3 ശതമാനം ഓഹരികളും അലിബാബ വിറ്റിരുന്നു.

X
Top