ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സര്‍വീസ് തുടങ്ങാനൊരുങ്ങി എയര്‍ഏഷ്യ

കോഴിക്കോട്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ.

ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ് തുടങ്ങിയത്.

ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽ നിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചുമാണ് നിലവിൽ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം.

ക്വലാലംപുരിനുപുറമേ തായ്ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സർവീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.

മലേഷ്യൻ എയർ, മലിന്റോ എയർ, ബതിക് എയർ, സിൽക്ക് എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾക്ക് താത്പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇവർ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാർ ഈസ്റ്റ് സർവീസുകൾ കൂടുതൽ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയർ ഏഷ്യ കോഴിക്കോട് സർവീസിനെത്തിയത്.

അതേസമയം എയർ ലങ്ക, മാലദ്വീപ് എയർലൈന് തുടങ്ങിയവകൂടി കരിപ്പൂരിൽ നിന്ന് സർവീസ് തുടങ്ങാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.

X
Top