Alt Image
വിപണിയില്‍ പണലഭ്യത ഉറപ്പാക്കാന്‍ ആര്‍ബിഐചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഇടിഞ്ഞുഇന്ത്യ-യുഎസ് വ്യാപാരക്കരാർ; സംയുക്ത പ്രസ്താവന ഏതാനും ദിവസത്തിനകംസിൽവര്‍ ലൈനിൽ നിലപാട് വ്യക്തമാക്കി കേന്ദ്രംഇന്ത്യ-യുഎസ് വ്യാപാര കരാർ: കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുമെന്ന് ശിവരാജ് സിംഗ് ചൗഹാൻ

എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ചു

ദില്ലി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളം പുനഃസ്ഥാപിച്ചു. കൊവിഡിന് മുൻപുള്ള നിലയിലേക്ക് ജീവനക്കാരുടെ ശമ്പളം സെപ്റ്റംബർ 1 മുതൽ പുനസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയർ ഇന്ത്യയെ ആറുമാസം മുൻപാണ് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തത്. ജീവനക്കാരുടെ 75 ശതമാനം ശമ്പളം ഇതിനു മുൻപ് ടാറ്റ ഗ്രൂപ് പുനഃസ്ഥാപിച്ചിരുന്നു. ജീവനക്കാരുമായുള്ള ചർച്ചയിൽ 2022 സെപ്റ്റംബർ 1 മുതൽ ശമ്പളം പുനഃസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു.

സ്വകാര്യ വത്കരണം നടന്നെങ്കിലും എയർ ഇന്ത്യ പഴയ പ്രതാപം വീണ്ടെടുത്തിട്ടില്ല. കോവിഡ് മഹാമാരി എയർലൈൻ വ്യവസായത്തെ സാരമായി ബാധിച്ചു എന്ന് തന്നെ പറയാം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശമ്പളം കുറയ്ക്കൽ ഉൾപ്പെടെയുള്ള ചെലവ് ചുരുക്കൽ നടപടികളിലേക്ക് എയർലൈൻ നീങ്ങി.

എയർ ഇന്ത്യയിൽ ആകെ 12,085 ജീവനക്കാരുണ്ട്, അവരിൽ 8,084 പേർ സ്ഥിരം ജോലിക്കാരും 4,001 പേർ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. എന്നാൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 എയർ ഇന്ത്യ ജീവനക്കാരാണ് വിരമിക്കാനൊരുങ്ങുന്നത്.

കൂടുതൽ വളർച്ച ഈ വർഷം ലക്ഷ്യമിടുന്ന എയർ ഇന്ത്യ വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലേക്ക് കഴിഞ്ഞ മാസം കടന്നിരുന്നു. പുതിയ വിമാനങ്ങൾ കൂട്ടിച്ചേർക്കാനുള്ള ഏറ്റവും വലിയ കരാറാണ് അത്. 300 ചെറിയ ജെറ്റുകൾ ആണ് എയർ ഇന്ത്യ വാങ്ങാൻ പദ്ധതി ഇടുന്നത്.

X
Top