രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

15 ശതമാനത്തോളം സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

ദില്ലി: രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. അന്താരാഷ്ട്ര സർവീസുകൾ 15% കുറച്ചു. ജൂലൈ പകുതി വരെയുള്ള സർവീസുകളെ എയർ ഇന്ത്യയുടെ തീരുമാനം പ്രതികൂലമായി ബാധിക്കും.

അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലുള്ള അധിക പരിശോധനയുടെ ഭാഗമായാണ് നിയന്ത്രണമെന്ന് എയർ ഇന്ത്യ വിശദീകരിക്കുന്നുണ്ട്. അന്താരാഷ്ട്ര വിഷയങ്ങൾ മൂലം വ്യോമപാതകൾ അടച്ചതും സർവീസുകൾ റദ്ദാക്കാൻ കാരണമായി.

ആറ് ദിവസത്തിനിടെ 83 സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കായി ഈടാക്കിയ തുക തിരികെ നൽകുമെന്നാണ് എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.

എയർ ഇന്ത്യ ബോയിങ് 787 ശ്രേണിയിലെ വിമാനങ്ങളിൽ പരിശോധന തുടരുകയാണ്. 33 വിമാനങ്ങളിൽ 26 വിമാനങ്ങളിലെ പരിശോധന പൂർത്തിയായി. ഈ വിമാനങ്ങൾക്ക് സർവീസിനുള്ള അനുമതി ലഭിച്ചു. ബാക്കിയുള്ള വിമാനങ്ങളിലെ പരിശോധന വരും ദിവസങ്ങളിൽ പൂർത്തിയാക്കും.

X
Top