റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

എയര്‍ ഇന്ത്യ സബ്‌സിഡിയറിക്ക് 215 മില്യണ്‍ ഡോളര്‍ വായ്പ, ഗിഫ്റ്റ് സിറ്റി വഴി ആറ് ബോയിംഗ് വിമാനങ്ങള്‍ പാട്ടത്തിനെടുക്കും

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ലീസിംഗ് വിഭാഗമായ എഐ ഫ്‌ലീറ്റ്‌ സര്‍വീസസ് ഐഎഫ്എസിയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് 215 ദശലക്ഷം ഡോളര്‍ വായ്പ അനുവദിച്ചു. ആറ് ബോയിംഗ് 777-300ഇആര്‍ എയര്‍ക്രാഫ്റ്റുകള്‍ പാട്ടത്തിനെടുക്കാനാണ് തുക വിനിയോഗിക്കുക.

തീരുവകളായി ഏഴ് വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടവ് പൂര്‍ത്തിയാക്കേണ്ടത്. ഗിഫ്റ്റ് സിറ്റിയില്‍ കേന്ദ്രീകരിച്ച ബാങ്ക് നടത്തുന്ന ആദ്യ വാണിജ്യ എയര്‍ക്രാഫ്റ്റ് സാമ്പത്തിക സഹായമാണിത്. ഇന്ത്യയിലെ ആദ്യ അന്തര്‍ദ്ദേശീയ സാമ്പത്തിക സേവന കേന്ദ്രമാണ് ഗിഫ്റ്റ് സിറ്റി.

വായ്പയുടെ ലീഡ് സ്ട്രക്ച്വറിംഗ് ബാങ്ക് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡാണ്. നഷ്ട സാധ്യതകള്‍ ഇരു ബാങ്കുകളും ഒരുമിച്ച് വഹിക്കും. ബോയിംഗും എയര്‍ഇന്ത്യയും തമ്മിലുള്ള ഇടപാട് നടത്തുന്നതും ഈ ബാങ്കുകള്‍ ചേര്‍ന്നാണ്. ടാറ്റ ഗ്രൂപ്പിന് കീഴില്‍ വലിയ പരിവര്‍ത്തനത്തിന് വിധേയമാകുകയാണ് എയര്‍ ഇന്ത്യ.

570 പുതിയ എയര്‍ക്രാഫ്റ്റുകള്‍ക്ക് കമ്പനി ഇതിനോടകം ഓര്‍ഡര്‍ നല്‍കി.  ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് എയര്‍ക്രാഫ്റ്റിംഗ് ഫിനാന്‍സിംഗ് അനിവാര്യമാണെന്ന് ബാങ്ക് ഓഫ് ബറോഡ പ്രതികരിച്ചു. ഗിഫ്റ്റ് സിറ്റി വഴി തുടര്‍ന്നും ഇത്തരം ഇടപാടുകള്‍ നടക്കുമെന്നും അതിനുള്ള തുടക്കമാണ് എയര്‍ ഇന്ത്യ വഴി സംഭവിച്ചതെന്നും ഗിഫ്റ്റി സിറ്റി വൃത്തങ്ങള്‍ അറിയിച്ചു.

X
Top