നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

രാജസ്ഥാനിൽ 7.5 ലക്ഷം കോടി നിക്ഷേപിക്കാൻ അദാനി

ജയ്പുർ: രാജസ്ഥാനിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്. സിമന്റ്, റിന്യൂവബിൾ എനർജി തുടങ്ങി വിവിധ മേഖലകളിലായി 7.5 ലക്ഷം കോടി രൂപയാണു നിക്ഷേപിക്കുക.

അഞ്ചു വർഷത്തിനുള്ളിൽ 50% നിക്ഷേപം നടത്തുമെന്ന് റൈസിങ് രാജസ്ഥാൻ ഉച്ചകോടിയിൽ അദാനി പോർട്സ് ആൻഡ് സെസ് കരൺ അദാനി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഗ്രീൻ എനർജി ഇക്കോ സിസ്റ്റം സ്ഥാപിക്കുകയാണു ലക്ഷ്യം. സിമന്റ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

ലോജിസ്റ്റിക്സ് പാർക്ക് അടക്കമുള്ള പദ്ധതികളിലും നിക്ഷേപിക്കും.

X
Top