തുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതി

അദാനിയുടെ സംയുക്ത സംരംഭം 18,000 കോടി വിദേശ വായ്പയെടുക്കുന്നു

മുംബൈ: അദാനി ഗ്രൂപ്പിന്റെ സംയുക്ത സംരംഭം 18,000 കോടി രൂപ വായ്പയെടുക്കുന്നു. ഹിന്ഡന്ബര്ഗ് റിപ്പോര്ട്ട് പുറത്തുവന്നതിനു ശേഷം ഇതാദ്യമായാണ് അദാനി ഗ്രൂപ്പിലെ ഒരു സ്ഥാപനം ലോണിനായി ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കുന്നത്.

ആറിലേറെ ബാങ്കുകളുമായി ഇതിനുവേണ്ടി ചര്ച്ച നടത്തിയതായി ബ്ലൂംബര്ഗ് റിപ്പോര്ട്ട് ചെയ്തു. വിര്ജീനിയ ആസ്ഥാനമായി പ്രവര്ത്തിക്കുന്ന എഡ്ജ്കോണെക്സിന്റെ സംയുക്ത സംരഭമായ ഡാറ്റാ സെന്റര് പ്രൊവൈഡര് അദാനികോണെക്സിന്റെ മൂലധന ചെലവുകള്ക്കായാണ് പണം വിനിയോഗിക്കുക.

ഏതാനും ദിവങ്ങള്ക്കുള്ളില് വായ്പ കരാറില് ഒപ്പുവെച്ചേക്കുമെന്നാണ് റിപ്പോര്ട്ടുകള്. അതേസമയം, ഇതുസബന്ധിച്ച് പ്രതികരിക്കാന് അദാനി ഗ്രൂപ്പ് വിസമ്മതിച്ചതായി ബ്ലൂംബര്ഗ് റിപ്പോര്ട്ട് ചെയ്തു.

അദാനി എന്റര്പ്രൈസസിന്റെയും എഡ്ജ്കോണെക്സിന്റെയും സംയുക്ത സംരംഭമാണ് അദാനികോണെക്സ്. ഐടി ഇന്ഫ്രാസ്ട്രെക്ചര് മേഖലയിലാണ് കമ്പനിയുടെ പ്രവര്ത്തനം.

രാജ്യത്തിന്റെ വിവിധയിടങ്ങളില് ഇതിനകം കമ്പനി ഡാറ്റ സെന്ററുകള് സ്ഥാപിച്ചിട്ടുണ്ട്.
ജനുവരി 24ന് ഹിന്ഡന്ബര്ഗിന്റെ റിപ്പോര്ട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പ് ഓഹരികളുടെ മൂല്യത്തില് 100 ബില്യണ് ഡോളറിലധികം ഇടിവ് നേരിട്ടിരുന്നു.

ഇതേതുടര്ന്ന് വിപുലൂകരണ പദ്ധതികളില് പലതില് നിന്നും കമ്പനി പിന്ങ്ങുകയും ചെയ്തിരുന്നു.

X
Top