നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

എല്‍സിഡി ഡിസ്‌പ്ലേ ഫാബ് തുടങ്ങാന്‍ അദാനി ഗ്രൂപ്പ്

മുംബൈ: സെമികണ്ടക്ടര്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയിലേയ്ക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് ഡിസ്‌പ്ലേ ഫാബ്രിക്കേഷനില്‍ ശ്രദ്ധ ചെലുത്തുന്നു.

എല്‍സിഡി ഫാബ് പ്ലാന്റിനായി ജപ്പാനീസ് കമ്പനികളായ ഷാര്‍പ്പ് കോര്‍പ്പറേഷനുമായും പാനസോണിക്കുമായും സംയുക്ത സംരഭ സാധ്യതകള്‍ തേടുകയാണ് കമ്പനി. നേരത്തെ ഇസ്രായേലിന്റെ ടവര്‍ സെമികണ്ടക്ടറുമായി ചേര്‍ന്ന് 10 ബില്യണ്‍ ഡോളറിന്റെ ചിപ്പ് നിര്‍മ്മാണ പദ്ധതി ഗ്രൂപ്പ് ആവിഷ്‌ക്കരിച്ചിരുന്നു. എന്നാല്‍  വാണിജ്യപരമായും തന്ത്രപരമായും വഴങ്ങാത്തതായതിനാല്‍ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.

ചിപ്പ് നിര്‍മ്മാണത്തില്‍ നിന്ന് എല്‍സിഡി ഡിസ്‌പ്ലേകളിലേയ്ക്കുള്ള മാറ്റം ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തനമേഖലകളുമായി യോജിക്കുന്നതാണ്. ഡിസ്‌പ്ലേ ഫാബുകള്‍ക്കാവശ്യമായ വൈദ്യുതിയും ലോജിസ്റ്റിക്‌സ് പിന്തുണയും പ്രദാനം ചെയ്യാന്‍ ഗ്രൂപ്പിനാകും.

2024 ജനുവരിയില്‍ മറ്റൊരു പദ്ധതിയ്ക്കായി മഹാരാഷ്ട്രയില്‍ ഏറ്റെടുത്ത ഭൂമി ഡിസ്‌പ്ലേ ഫാബിനായി ഉപയോഗിക്കാനുമാകും. ആഗോള ഡിസ്‌പ്ലേ പാനല്‍ വിപണിയുടെ 9 ശതമാനം ഉപഭോഗം ഇന്ത്യയുടേതാണ്. അതേസമയം ഈ രംഗത്ത് രാജ്യം ഇപ്പോഴും ഇറക്കുമതിയെ ആശ്രയിക്കുകയാണ്. ഒരു തദ്ദേശീയ എല്‍സിഡി ഫാബ് സ്ഥാപിക്കുക വഴി 70 ശതമാനം ഡിസ്‌പ്ലേ മൂല്യശൃഖല ലക്ഷ്യം വയ്ക്കാമെന്ന് അദാനി ഗ്രൂപ്പ് കരുതുന്നു.

വരാനിരിക്കുന്ന സെമിക്കോണ്‍ 2.0 സ്‌ക്കീമിന് കീഴില്‍ ഡിസ്‌പ്ലേ ഫാബ്രിക്കേഷന്‍ മുന്‍ഗണനയായി പരിഗണിക്കുമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം വെളിപെടുത്തിയിരുന്നു.

X
Top