സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

അദാനി പവറിനെ ഡീലിസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം പിൻവലിച്ചു

ന്യൂഡൽഹി: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ തത്വത്തിലുള്ള അംഗീകാരം ലഭിക്കാത്തതിനാൽ കമ്പനിയെ ഡീലിസ്റ്റ് ചെയ്യാനുള്ള നിർദ്ദേശം തങ്ങളുടെ പ്രൊമോട്ടർ സ്ഥാപനമായ അദാനി പ്രോപ്പർട്ടീസ് പിൻവലിച്ചതായി അദാനി പവർ അറിയിച്ചു.

ഡീലിസ്റ്റിംഗ് ഓഫർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊമോട്ടർ ഗ്രൂപ്പിലെ ഒരു അംഗത്തിൽ നിന്ന് കത്ത് ലഭിച്ചതായി റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വ്യക്തമാക്കി. കമ്പനിയുടെ പ്രമോട്ടർ ഗ്രൂപ്പിലെ അംഗമായ അദാനി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് (“APPL”) കമ്പനിക്ക് 2022 സെപ്റ്റംബർ 17-ന് ഒരു കത്ത് ലഭിച്ചതായും. അതിനാൽ നിർദ്ദേശം പിൻവലിക്കുന്നതായും ഒരു ബിഎസ്‌ഇ ഫയലിംഗിൽ അദാനി പവർ പറഞ്ഞു.

ഡീലിസ്‌റ്റിംഗ് നിർദ്ദേശത്തിനുള്ള സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ അംഗീകാരം കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. അദാനി പ്രോപ്പർട്ടീസിന്റെ കൈവശം കമ്പനിയുടെ ഇക്വിറ്റി മൂലധനത്തിന്റെ 74.97 ശതമാനം വരുന്ന 289,16,12,567 ഓഹരികൾ ഉണ്ട്. തിങ്കളാഴ്ച അദാനി പവർ ഓഹരികൾ 0.84 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 391 രൂപയിലെത്തി.

X
Top