പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

അദാനി പോർട്സ് അറ്റാദായ വർദ്ധന 83%

മുംബയ്: അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ 2024 സാമ്പത്തിക വർഷത്തിലെ ഒന്നാംപാദ ഫലങ്ങൾ പ്രഖ്യാപിച്ചു. 2114.72 കോടി രൂപയാണ് അറ്റാദായം.

മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 82.57 ശതമാനം അധികം. അറ്റാദായത്തിൽ 70 ശതമാനം വർദ്ധനയാണ് പ്രതീക്ഷിച്ചിരുന്നത്.

വരുമാനം 23.51 ശതമാനം ഉയർന്ന് 6247.55 കോടി രൂപയായപ്പോൾ ഏകീകൃത എബിറ്റ ഫോറകെസ് സ്വാധീനം ഉൾപ്പടെ 80 ശതമാനം നേട്ടത്തിൽ 3765 കോടി രൂപയായി. വരുമാനത്തിൽ 15-20 ശതമാനം വർദ്ധന മാത്രമാണ് കണക്കുകൂട്ടിയിരുന്നത്.

തുറമുഖ വ്യവസായത്തിലെ എബിറ്റ മാർജിൻ 150 ബേസിസ് പോയിന്റുയർന്ന് 72 ശതമാനമായിട്ടുണ്ട്. ലോജിസ്റ്റിക്‌സ് ബിസിനസ് എബിറ്റ മാർജിൻ 150 ബേസിസ് പോയിന്റുയർന്ന് 28 ശതമാനമായപ്പോൾ കാർഗോ അളവ് 12 ശതമാനം കൂടി 101എംഎംടി.

2024 സാമ്പത്തികവർഷത്തിൽ 370-390 എംഎംടി കാർഗോയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

X
Top