ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അദാനി പോർട്ടിന്റെ അറ്റാദായം 3,023 കോടി

2025 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അദാനി പോർട്‌സിന്റെ അറ്റാദായം 50 ശതമാനം ഉയർന്ന് 3,023 കോടി രൂപയായി. മുൻ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,014.77 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്തം വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 7,199.94 കോടി രൂപയിൽ നിന്ന് 8,769.63 കോടി രൂപയായി ഉയർന്നു.

അവലോകന കാലയളവിൽ കമ്പനിയുടെ ചെലവുകൾ 5,382.13 കോടി രൂപയായി ഉയർന്നു, 2024 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇത് 4,450.52 കോടി രൂപയായിരുന്നു.

2025 സാമ്പത്തിക വർഷത്തിൽ അറ്റാദായം 2024 സാമ്പത്തിക വർഷത്തിലെ 8,103.99 കോടി രൂപയിൽ നിന്ന് 11,061.26 കോടി രൂപയായി ഉയർന്നു.

X
Top