ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി

ദില്ലി: അദാനി-ഹിൻഡൻബർഗ് കേസിൽ അന്വേഷണത്തിന് പുതിയ സമിതി വേണമെന്ന് ഹര്‍ജി. ആറംഗ പാനലിൽ മൂന്ന് പേരുടെ താൽപ്പര്യ വൈരുദ്ധ്യം ആരോപിച്ചാണ് കേസിലെ ഹരജിക്കാരിൽ ഒരാൾ പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഒ പി ഭട്ട്, മുതിർന്ന അഭിഭാഷകൻ സോമശേഖർ സുന്ദരേശൻ എന്നിവരെ വിദഗ്ധ സമിതിയിൽ ഉൾപ്പെടുത്തുന്നത് ഉചിതമല്ലെന്ന് ഹർജിക്കാരിൽ ഒരാളായ അനാമിക ജയ്‌സ്വാൾ പറഞ്ഞു.

ഇന്ത്യയിൽ അദാനി ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നതിനായി 2022 മാർച്ച് മുതൽ അദാനി ഗ്രൂപ്പുമായി അടുത്ത പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ പുനരുപയോഗ ഊർജ കമ്പനിയായ ഗ്രീൻകോയുടെ ചെയർമാനായാണ് ഒ പി ഭട്ട് നിലവിൽ പ്രവർത്തിക്കുന്നത്.

X
Top