ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വില്‍ 4.74 ബില്യണ്‍ ഡോളര്‍ വര്‍ധനബംഗ്ലാദേശിലേയ്ക്കുള്ള കയറ്റുമതി, ഇന്ത്യയില്‍ അരി വില ഉയര്‍ന്നുദീപാവലി സമ്മാനം: ചെറു കാറുകളുടെയും ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെയും ജിഎസ്ടി കുറയുംസാധ്യതകൾ തുറന്ന് മൈസ് ഉച്ചകോടിതിരുവനന്തപുരത്തെ അടുത്ത ഐടി ഡെസ്റ്റിനേഷനാകാന്‍ ടെക്നോപാര്‍ക്ക് ഫേസ്-4

തിരുവനന്തപുരം അടക്കം 8 നഗരങ്ങളില്‍ വമ്പന്‍ പദ്ധതിയുമായി അദാനി

ലോകത്തെ തന്നെ മുന്‍നിര ബിസിനസ് സംരംഭങ്ങളില്‍ ഒന്നാണ് ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്. രാജ്യത്ത് അതിവേഗ പോര്‍ട്ട്‌ഫോളിയോ വിപുലീകരണമാണ് കമ്പനി നടത്തിവരുന്നത്. അടിസ്ഥാന സൗകര്യം, ഊര്‍ജ്ജ മേഖലകളില്‍ രാജ്യത്തെ അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്.

നിലവില്‍ കേരളമടക്കം ഇന്ത്യയിലുടനീളമുള്ള എട്ട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് വമ്പന്‍ പദ്ധതിയാണ് അദാനി മുന്നോട്ടു വയ്ക്കുന്നത്. വിമാനത്താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളുടെ വികസനത്തിലാണ് നിലവില്‍ അദാനി ഗ്രൂപ്പിന്റെ ശ്രദ്ധയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വമ്പന്‍ പദ്ധതി, വലിയ ലക്ഷ്യങ്ങള്‍
നഗര സൈഡ് വിമാനത്താവളങ്ങളെ വാണിജ്യ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന വമ്പന്‍ ലക്ഷ്യമാണ് അദാനിക്കുള്ളത്. പദ്ധതി മൂന്നു ഘട്ടമായി നടപ്പിലാക്കും. അതായത് ഇതൊരു ദീര്‍ഘകാല പദ്ധതി ആയിരിക്കും. മൊത്തം 655 ഏക്കര്‍ ഭൂമിയുടെ വികസനം ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈ, നവി മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂര്‍, ഗുവാഹത്തി, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലായി 8 വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ഈ 8 വിമാനത്താവളങ്ങള്‍ വഴി 655 ഏക്കര്‍ ഭൂമി കൈകാര്യം ചെയ്യുന്നുവെന്ന് അദാനി എന്റര്‍പ്രൈസസ് ഗ്രൂപ്പ് സിഎഫ്ഒ ജുഗീഷന്ദര്‍ സിംഗ് പറയുന്നു. ഇവിടെയാണ് വമ്പന്‍ പദ്ധതികള്‍ ഒരുങ്ങുന്നത്.

പദ്ധതി നടപ്പാക്കുക എങ്ങനെ?
പദ്ധതിക്കു മൂന്നു ഘട്ടങ്ങള്‍ ഉണ്ടെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ 114 ഏക്കര്‍ ഭൂമിയുടെ വികസനമാകും നടക്കുക. ഇതില്‍ ഏകദേശം 40- 50 ഏക്കര്‍ മുംബൈ, നവി മുംബൈ മേഖലകളില്‍ ആയിരിക്കും.

ബാക്കി 60- 65 ഏക്കര്‍ മറ്റ് ആറ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടാകും. ഇതില്‍ കേരളത്തിനെ സംബന്ധിച്ച് വളരെ പ്രധാനം തിരുവനന്തപുരം തന്നെയാകും. തിരുവനന്തപുരം വിമാനത്താവളത്തിനു പുറമേ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനു പിന്നിലും അദാനിയാണ്. അദാനിയെ സംബന്ധിച്ച് തിരുവനന്തപുരം ഒരു പ്രധാന കേന്ദ്രമാണ്.

അതിനാല്‍ തന്നെ പ്രസ്തുത പദ്ധതയിയില്‍ വന്‍ നേട്ടമാണ് കേരളവും പ്രതീക്ഷിക്കുന്നത്.

എന്താണ് നഗര സൈഡ് വികസനം?
വിമാനത്താവളങ്ങള്‍ക്കു സമീപം വിവിധ സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതാണ് പദ്ധതി. അതായത് ആറ് നഗരങ്ങളിലെ വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള പ്രദേശം വാണിജ്യവല്‍ക്കരിക്കാന്‍ അദാനി ഗ്രൂപ്പ് ഒരുങ്ങുന്നുവെന്ന് സാരം.

ഇതു മേഖലയുടെ വികസനത്തിനും, സാധ്യതകള്‍ക്കും വഴി തുറക്കും. ഹോട്ടലുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഓഫീസ് സ്ഥലങ്ങള്‍, ഫുഡ് കോര്‍ട്ടുകള്‍, വിനോദ മേഖലകള്‍ എന്നിവ ഇതിന്റെ ഭാഗമായി രൂപകല്‍പ്പന ചെയ്യും. ഈ വന്‍ നിക്ഷേപ പദ്ധതി വലിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും.

പണം കൊണ്ടുവരുന്ന വിമാനത്താവളങ്ങള്‍
അദാനിയെ സംബന്ധിച്ച് വിമാനത്താവളങ്ങളുടെ ബിസിനസ് വളരെ പ്രധാനപ്പെട്ടതാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ അദാനി എന്റര്‍പ്രൈസസിന്റെ എയര്‍പോര്‍ട്ട് ഡിവിഷന്‍ വരുമാനത്തില്‍ 25% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

കുത്യമായി പറഞ്ഞാല്‍ ഈ വിഭാഗത്തിലെ വരുമാനം 10,224 കോടി രൂപയാണ്. രാജ്യത്ത് ഏകദേശം 23.4 ദശലക്ഷം യാത്രക്കാരെ അദാനി ഗ്രൂപ്പ് കൈകാര്യം ചെയ്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3% കൂടുതലാണിത്.

4% വാര്‍ഷിക വര്‍ധനയോടെ 2.8 ലക്ഷം ടണ്‍ കാര്‍ഗോയും അദാനി വിമാനത്താവളങ്ങള്‍ വഴി കൈകാര്യം ചെയ്തു.

X
Top