നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

70,000 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി അദാനി ഗ്രൂപ്പ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ തങ്ങളുടെ ഗ്രൂപ്പ് കമ്പനികൾ 70,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വെള്ളിയാഴ്ച പറഞ്ഞു. ഇത് സംസ്ഥാനത്ത് 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് നിക്ഷേപക ഉച്ചകോടി 2022-നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു അദാനിയുടെ ഈ പ്രഖ്യാപനം. തങ്ങളുടെ ഗ്രൂപ്പ് ട്രാൻസ്മിഷൻ, ഗ്രീൻ എനർജി, വാട്ടർ, അഗ്രി-ലോജിസ്റ്റിക്സ്, ഡാറ്റാ സെന്റർ ബിസിനസ്സ് എന്നിവയിൽ ഇതിനകം 11,000 കോടി രൂപ നിക്ഷേപിച്ചതായും, ഇതിന് പുറമെ, റോഡ്, ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്കായി 24,000 കോടി രൂപ, മൾട്ടി മോഡൽ ലോജിസ്റ്റിക്‌സ്, പ്രതിരോധ മേഖലകൾ എന്നിവയിൽ 35,000 കോടി രൂപ എന്നിങ്ങനെ പുതിയ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അമ്മ്യുണിഷൻ സമുച്ചയം ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പെന്ന് ഗൗതം അദാനി പറഞ്ഞു. യുപി പ്രതിരോധ ഇടനാഴിയിലെ ഏറ്റവും വലിയ സ്വകാര്യമേഖല നിക്ഷേപമാണിതെന്നും അദ്ദേഹം പറഞ്ഞു.

X
Top