
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് പതാകവാഹക കമ്പനിയായ അദാനി എന്റര്‍പ്രൈസസിന് വേണ്ടി മറ്റ് മൂന്ന് കമ്പനികള്‍ തങ്ങളുടെ ഓഹരികള്‍ പണയം വച്ചു. ഡെബ്റ്റ് ട്രസ്‌ററി സ്ഥാപനം എസ്ബിഐസിഎപി യാണ് ഇക്കാര്യം വെളിപെടുത്തിയത്.
അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യൂണിറ്റായ എസ്ബിഐസിഎപി ട്രസ്റ്റിഓഹരയില്‍ ഓഹരികള്‍ പണയം വെച്ചത്.
യുഎസ് ഷോര്‍ട്ട് സെല്ലര്‍ ഹിനന്‍ഡന്‍ ബര്‍ഗ് മോശം റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഏകദേശം 100 ബില്യണ്‍ ഡോളറിലധികം വിപണി മൂല്യമാണ് ഓഹരികള്‍ നഷ്ടപ്പെടുത്തിയത്.
സ്റ്റോക്ക് കൃത്രിമത്വവും ഓഫ്ഷോര്‍ ടാക്‌സ് ഹെവന്‍സിന്റെ അനുചിതമായ ഉപയോഗവുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അതേസമയം അദാനി ഗ്രൂപ്പ് കണ്ടെത്തലുകള്‍ തള്ളികളയുന്നു.
ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപം സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണവിധേയമാക്കുന്നുണ്ട്.