പുത്തൻ ആഹ്വാനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; മൂന്ന് ‘എഫ്’ ശ്രദ്ധിക്കണമെന്ന് നിർദേശംസിഎൻജിക്ക് കിലോയ്ക്ക് 2 രൂപ കൂട്ടി; രണ്ടാഴ്‌ചക്കിടെ നാലാമത്തെ വർധനവ്വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനംബജറ്റ് ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ; കൂടുതൽ വരുമാനത്തിന് പുതുവഴികൾ തേടും, മിഷൻ സമുദ്രയ്ക്ക് സാധ്യത, അവതരണം ജൂൺ 19ലേക്ക് മാറ്റിയേക്കുംരാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ല

കേബിള്‍ ബിസിനസിലേക്ക്‌ അദാനി ഗ്രൂപ്പ്‌

കേബിള്‍ ഉല്‍പ്പാദകര്‍ക്ക്‌ ആഘാതം സൃഷ്‌ടിച്ചുകൊണ്ട്‌ ഈ രംഗത്തേക്ക്‌ കടക്കാനൊരുങ്ങുകയാണ്‌ അദാനി ഗ്രൂപ്പ്‌.

75,000 കോടി രൂപയുടെ മൂല്യം വരുന്ന വയര്‍ ആന്റ്‌ കേബ്‌ള്‍ ബിസിനസ്‌ രംഗത്തേക്ക്‌ അദാനി ഗ്രൂപ്പിന്റെ വരവ്‌ ഈ മേഖലയിലെ മത്സരം ശക്തമാക്കും.

അദാനി ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ്‌ കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ സബ്‌സിഡറി കുച്ച്‌ കോപ്പര്‍ മെറ്റല്‍ ഉല്‍പ്പന്നങ്ങളും വയറുകളും കേബിളുകളും ഉല്‍പ്പാദിപ്പിക്കുന്നതിനായി പ്രനീത വെഞ്ച്വേഴ്‌സുമായി ഒരു സംയുക്ത സരംഭത്തില്‍ ഏര്‍പ്പെട്ടു.

ഫെബ്രുവരിയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ ഉള്‍പ്പെട്ട അള്‍ട്രാടെക്‌ കേബിള്‍ രംഗത്തേക്ക്‌ കടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ അദാനി ഗ്രൂപ്പ്‌ കൂടി ഈ രംഗത്ത്‌ എത്തുന്നതോടെ മത്സരം കൊഴുക്കും. പോളികാബ്‌ ഇന്ത്യ, ഹാവെല്‍സ്‌ ഇന്ത്യ, ഫിനോലെക്‌സ്‌ കേബ്‌ള്‍സ്‌, കെഇഐ ഇന്റസ്‌ട്രീസ്‌, ആര്‍ആര്‍ കേബല്‍ തുടങ്ങിയ ഓഹരികള്‍ നാല്‌ ശതമാനം മുതല്‍ 14 ശതമാനം വരെ ഇടിഞ്ഞിരുന്നു.

X
Top