ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം1.27 ലക്ഷം കോടിയുടെ സെമി കണ്ടക്ടർ 2.0ന് അനുമതിവിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നേട്ടം ഇന്ത്യയ്ക്ക്; ആഗോള ഹബ്ബുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ വന്‍കിട കമ്പനികള്‍അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

ഓഡിറ്റിങ്ങിനായി ഗ്രാന്റ് തോണ്‍ടണ്‍; വാര്‍ത്ത മാര്‍ക്കറ്റ് കിംവദന്തിയെന്ന് അദാനി ഗ്രൂപ്പ്

മുംബൈ: ഓഡിറ്റിങ്ങിനായി ഗ്രാന്റ് തോണ്‍ടണെ നിയമിച്ചതായുള്ള റിപ്പോര്‍ട്ട്, തെറ്റായ പ്രചരണമാണെന്ന് അദാനി ഗ്രൂപ്പ്. തങ്ങളുടെ ചില കമ്പനികളുടെ ഓഡിറ്റിംഗിനായി, ഗ്രാന്റ് തോണ്‍ടണെ, അദാനി ഗ്രൂപ്പ്, നിയമിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്നാണ് നടപടിയെന്നും പ്രചരണമുണ്ടായി.

എന്നാല്‍ കമ്പനി ഇക്കാര്യം തള്ളികളയുന്നു. വാര്‍ത്ത മാര്‍ക്കറ്റ് കിംവദന്തിയാണെന്നും അഭിപ്രായം പറയുന്നത് അനുചിതമാണെന്നും എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ അവര്‍ അറിയിച്ചു. ഔദ്യോഗിക പ്രസ്താവനകള്‍ 2015 ലെ സെബി (ലിസ്റ്റിംഗ് ബാധ്യതകളും വെളിപ്പെടുത്തല്‍ ആവശ്യകതകളും) റെഗുലേഷനുകള്‍ക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുമായുള്ള കരാറുകള്‍ക്കും അനുസൃതമായിരിക്കും.

സ്വതന്ത്ര ഓഡിറ്റിംഗിനായി ഗ്രാന്റ് തോണ്‍ടണെ അദാനി ഗ്രൂപ്പ് നിയമിച്ചുവെന്ന് റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഎസ് ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാനും നിക്ഷേപകര്‍ക്കും റെഗുലേറ്റര്‍മാര്‍ക്കും ഉറപ്പുനല്‍കുന്നതിനുമാണ് നീക്കമെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു. എന്നാല്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം തള്ളി.

നിരവധി ‘വെളിപ്പെടുത്താത്ത അനുബന്ധ പാര്‍ട്ടി ഇടപാടുകള്‍’ തിരിച്ചറിഞ്ഞുവെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയിരുന്നു. ഏകദേശം 120 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമാണ് നഷ്ടമായത്. അതേസമയം യുഎസ് ഷോര്‍ട്ട് സെല്ലറുടെ ആരോപണങ്ങള്‍ കമ്പനി ശക്തമായി നിഷേധിക്കുകയാണ്.

ഹിന്‍ഡന്‍ബര്‍ഗിന്റേത് ഇന്ത്യന്‍ വെളിപ്പെടുത്തല്‍ നിയമങ്ങളുടെ ലംഘനമാണെന്ന് അവര്‍ ആരോപിക്കുന്നു. ബാലന്‍സ് ഷീറ്റ് ‘വളരെ ആരോഗ്യകരമാണെന്നും’ ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും കമ്പനി പറഞ്ഞു.

X
Top