ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

ഓറിയൻ്റ് സിമൻ്റിനായി അദാനി ഗ്രൂപ്പ് മുടക്കുന്നത് 8,100 കോടി രൂപ

മുംബൈ: സിമൻ്റ് ബിസിനസ് മേഖലയിലും അദാനി ഗ്രൂപ്പ് കൂടുതൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നു.

അദാനി ഗ്രൂപ്പിനു കീഴിലുള്ള അംബുജ സിമൻ്റ്‌സ്, സികെ ബിർള ഗ്രൂപ്പിൽ നിന്ന് ഓറിയൻ്റ് സിമൻ്റ് ലിമിറ്റഡ് ഏറ്റെടുത്തു. 8,100 കോടി രൂപയാണ് നിക്ഷേപം . 47 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുന്നത്.

സിമൻറ് മേഖലയിൽ രാജ്യമെമ്പാടുമുള്ള ആധിപത്യം ശക്തമാക്കുന്നതാണ് അദാനിയുടെ പുതിയ നീക്കം. ആദിത്യ ബിർള ഗ്രൂപ്പിൻ്റെ അൾട്രാടെക് സിമൻ്റ് അടുത്തിടെ ഇന്ത്യ സിമൻ്റ്സിൻ്റെ 32.72 ശതമാനം ഓഹരികൾ ഏറ്റെടുത്തിരുന്നു.

കഴിഞ്ഞ മൂന്ന് വർഷമായി രണ്ട് ബിസിനസ് ഗ്രൂപ്പുകളും ഈ മേഖലയിൽ കൂടുതൽ ഏറ്റെടുക്കലുകൾ നടത്തിവരികയാണ്. കടുത്ത മത്സരമാണ് നിലവിൽ ഇരുകമ്പനികളും തമ്മിലുള്ളത്.

അംബുജ ഏറ്റെടുത്ത് രണ്ട് വർഷത്തിനുള്ളിൽ സിമൻ്റ് ഉൽപാദന ശേഷി പ്രതിവർഷം മൂന്നുകോടി ടൺ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അംബുജ സിമൻ്റ്‌സ് ഡയറക്ടർ കൂടെയായ കരൺ അദാനി പറയുന്നു.

പുതിയ ഏറ്റെടുക്കൽ 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ശേഷി വർധിപ്പിക്കാൻ സഹായകരമാകും. ഇന്ത്യ ഒട്ടാകെ സാന്നിധ്യം വിപുലീകരിക്കുന്നത് കമ്പനിയുടെ വിപണി വിഹിതം രണ്ട് ശതമാനം മെച്ചപ്പെടുത്താനും സഹായകരമാകും. അൾട്രാടെക്കിൻ്റെ സിമൻ്റ് ശേഷി 14.6 കോടി ടൺ ആണ്.

അദാനി ഗ്രൂപ്പ് സിമൻ്റ് രംഗത്ത് നടത്തിയ ഏറ്റെടുക്കലുകൾ
2022 മെയിൽ ആണ് സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ഹോൾസിമിൽ നിന്ന് അദാനി ഗ്രൂപ്പ് 105 കോടി ഡോളറിന് അംബുജ സിമൻ്റ്സും എസിസിയും വാങ്ങുന്നത്. അദാനി ഗ്രൂപ്പിന് നിലവിൽ അംബുജ സിമൻ്റ്‌സിൽ 70.33 ശതമാനം ഓഹരിയുണ്ട്.

എസിസി സിമൻ്റ്സിൻ്റെ അഞ്ചു ശതമാനം ഓഹരികളാണ് ഏറ്റെടുത്തത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമൻ്റ് കമ്പനിയാണിപ്പോൾ അംബുജ, എസിസി മൂന്നാം സ്ഥാനത്തുണ്ട്. ഈ രംഗത്തെ രണ്ട് മുൻനിര കമ്പനികളും ഇപ്പോൾ അദാനിയുടേതാണ് എന്നത് ശ്രദ്ധേയമാണ്.

അംബുജ സിമൻ്റ്‌സ് നിരവധി അനുബന്ധ ബിസിനസുകൾ ഏറ്റെടുക്കുന്നുണ്ട്. 2023 ഓഗസ്റ്റിൽ സംഘി ഇൻഡസ്ട്രീനെ വാങ്ങിയിരുന്നു. 5,000 കോടി രൂപയായിരുന്നു മൂല്യം.

. 2024 ജൂണിൽ 10,422 കോടി രൂപ മുടക്കി പെന്ന സിമൻ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു.

ഓറിയൻ്റ് സിമൻ്റുകൂടെ ഏറ്റെടുക്കുന്നതോടെ സിമൻ്റ് നിർമാണ രംഗത്ത് ഒന്നാമതുള്ള അൾട്രാടെക്കുമായി കടുത്ത മത്സരത്തിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

X
Top