ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അദാനി എന്റര്‍പ്രൈസസ്‌ സെന്‍സെക്‌സില്‍ സ്ഥാനം പിടിച്ചേക്കും

ച്ച്‌ഡിഎഫ്‌സി എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ലയനം പൂര്‍ത്തിയായതിനു ശേഷം അദാനി എന്റര്‍പ്രൈസസ്‌ സെന്‍സെക്‌സില്‍ ഇടം പിടിച്ചേക്കും. എച്ച്‌ഡിഎഫ്‌സിയും എച്ച്‌ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ലയനം രണ്ട്‌-മൂന്ന്‌ മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

30 ഓഹരികള്‍ ഉള്‍പ്പെട്ട സെന്‍സെക്‌സില്‍ നിലവില്‍ അദാനി ഗ്രൂപ്പിലെ ഒരു കമ്പനിയുമില്ല. അതേ സമയം 50 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റിയില്‍ രണ്ട്‌ അദാനി ഗ്രൂപ്പ്‌ കമ്പനികളുണ്ട്‌- അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്‌സും.

എച്ച്‌ഡിഎഫ്‌സി എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള ലയനം പൂര്‍ത്തിയായാല്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ മാത്രമായിരിക്കും സൂചികകളില്‍ ഉണ്ടാവുക. എച്ച്‌ഡിഎഫ്‌സിക്ക്‌ പകരം നിഫ്‌റ്റിയില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ളത്‌ എല്‍ടിഐ മൈന്റ്‌ട്രീയാണ്‌.

നിഫ്‌റ്റിയില്‍ ഇടം പിടിക്കുകയാണെങ്കില്‍ 1400 കോടി രൂപയുടെ നിക്ഷേപം എല്‍ടിഐ മൈന്റ്‌ ട്രീയിലെത്തും. അദാനി എന്റര്‍പ്രൈസസില്‍ 1000 കോടി രൂപയുടെ നിക്ഷേപം എത്താനും സാധ്യതയുണ്ട്‌.

സൂചികകളില്‍ ഓഹരികള്‍ ഉള്‍പ്പെടുത്തുന്നതിന്‌ അനുസരിച്ച്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ക്ക്‌ ആ ഓഹരികളില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്‌. നിലവില്‍ അദാനി എന്റര്‍പ്രൈസസിന്റെ വിപണിമൂല്യം 1,93,572 കോടി രൂപയാണ്‌. എല്‍ടിഐ മൈന്റ്‌ ട്രീക്ക്‌ 1,42,984 കോടി രൂപ വിപണിമൂല്യമുണ്ട്‌.

കഴിഞ്ഞ മൂന്ന്‌ മാസത്തിനിടെ എല്‍ടിഐ മൈന്റ്‌ട്രീയുടെ ഓഹരി വില 14 ശതമാനമാണ്‌ ഉയര്‍ന്നത്‌. മൈന്റ്‌ ട്രീയും എല്‍&ടി ഇന്‍ഫോടെക്കും തമ്മില്‍ ലയിച്ചതിനു ശേഷം 2022 നവംബര്‍ 14ന്‌ ആണ്‌ എല്‍ടിഐ മൈന്റ്‌ട്രീ രൂപം കൊണ്ടത്‌.

X
Top