ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

അദാനി എന്‍റര്‍പ്രൈസസ് 5,985 കോടി രൂപ സമാഹരിച്ചു

കൊച്ചി: അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡ് കമ്പനിയുടെ നിര്‍ദിഷ്ട എഫ്പിഒയ്ക്ക് മുന്നോടിയായി 33 ആങ്കര്‍ നിക്ഷേപകര്‍ക്കായി 1,82,68,925 എഫ്പിഒ ഇക്വിറ്റി ഓഹരികള്‍ അനുവദിച്ചു. 5,985 കോടി രൂപയാണ് ഇതിലൂടെ സമാഹരിച്ചത്.

എഫ്പിഒ ഇക്വിറ്റി ഓഹരി ഒന്നിന് 3,276 രൂപ എന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡിലാണ് വിതരണം നടന്നത്. വൈവിധ്യപൂര്‍ണ്ണമായ എഫ്പിഒ ആങ്കര്‍ ബുക്ക് കമ്പനിയുടെ ശക്തമായ ബിസിനസ് അടിത്തറയില്‍ നിക്ഷേപകര്‍ക്ക് ആകെക്കൂടിയുള്ള ആത്മവിശ്വാസമാണ് പ്രകടമാക്കുന്നത്.

എഫ്പിഒ ഇക്വിറ്റി ഓഹരി ഒന്നിന് 3,112 മുതല്‍ 3,276 രൂപ വരെയാണ് എഫ്പിഒ ഓഫര്‍ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് നാല് എഫ്പിഒ ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് നാലിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഓഫറിന്‍റെ റീട്ടെയ്ല്‍ വിഭഗത്തില്‍ വരുന്ന എഫ്പിഒ ഇക്വിറ്റി ഓഹരികള്‍ ഒന്നിന് 64 രൂപ ഡിസ്കൗണ്ടില്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് ലഭ്യമാകും.

എഫ്പിഒ ഓഫര്‍ ജനുവരി 31ന് അവസാനിക്കും.

X
Top