തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

അദാനി എനര്‍ജി സൊല്യൂഷന്‍സ് ഒന്നാംപാദം: അറ്റാദായത്തില്‍ 5.88 ശതമാനത്തിന്റെ ഇടിവ്

ന്യൂഡല്‍ഹി: അദാനി എനര്‍ജി സൊല്യൂഷന്‍സ് (മുന്‍പ് അതദാനി ട്രാന്‍സ്മിഷന്‍) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 175.06 കോടി രൂപയാണ് ഏകീകൃത ലാഭം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 5.88 ശതമാനം കുറവ്.

മൊത്തം വരുമാനം 16.08 ശതമാനം ഉയര്‍ന്ന് 3772.25 കോടി രൂപയായപ്പോള്‍ 615.67 കോടി രൂപയുടെ സാമ്പത്തിക ചെലവുകള്‍ നേരിട്ടു. വരുമാനം തുടര്‍ച്ചയായി 7.94 ശതമാനം കൂടിയിട്ടുണ്ട്. അതേസമയം ലാഭം തുടര്‍ച്ചയായി 55.05 ശതമാനം കുറഞ്ഞു.

വെല്ലുവിളി നിറഞ്ഞ മാക്രോ ഇക്കണോമിക് അന്തരീക്ഷത്തിനിടയിലും കമ്പനി വളര്‍ച്ചാപാതയിലാണെന്ന് എംഡി അനില്‍ സര്‍ദാന പറയുന്നു. അടുത്തിടെ പ്രവര്‍ത്തക്ഷമമായ ആസ്തികളും പൈപ്പ്‌ലൈന്‍ പദ്ധതികളും തങ്ങളുടെ പാന്‍ ഇന്ത്യ സാന്നിധ്യം ശക്തിപ്പെടുത്തും.

X
Top