റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

മഹാന്‍ ട്രാന്‍സ്മിഷനെ ഏറ്റെടുത്ത് അദാനി എനര്‍ജി

മുംബൈ: അദാനി എനര്‍ജി എന്ന വൈദ്യുതോര്‍ജ്ജ രംഗത്തെ അദാനിയുടെ കമ്പനി കഴിഞ്ഞ ദിവസം മഹാന്‍ ട്രാന്‍സ്മിഷനെ 2200 കോടി രൂപയ്‌ക്ക് സ്വന്തമാക്കി. മഹാന്‍ ട്രാന്‍സ്മിഷന്‍ എന്നത് ഒരു സ്പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ ആണ്.

മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ മഹാന്‍ പ്രദേശത്തെ വൈദ്യുതിവിതരണത്തിനുള്ള പ്രത്യേക ദൗത്യ സംവിധാനമാണ് മഹാന്‍ ട്രാന്‍സ്മിഷന്‍.

ഈ ഏറ്റെടുക്കലിലൂടെ വൈദ്യുതി വിതരണരംഗത്തെ കരുത്ത് വര്‍ധിപ്പിക്കുകയാണ് അദാനിയുടെ ലക്ഷ്യം. അദാനി എനര്‍ജിയുടെ 1600 മെഗാവാട്ട് ഊര്‍ജ്ജ പദ്ധതി മധ്യപ്രദേശിലെ സിംഗ്രോലി ജില്ലയിലെ മഹാനില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഏറ്റെടുക്കലോടെ മഹാന്‍ ട്രാന്‍സ്മിഷന്റെ 1230 മെഗാവാട്ട് അദാനി ഏറ്റെടുക്കും.

ഈ ഏറ്റെടുക്കലിന്റെ ഭാഗമായി അദാനി എനര്‍ജിയുടെ സബ് സ്റ്റേഷന്‍ കപാസിറ്റിയില്‍ 2800 മെഗാ വോള്‍ട് ആംപിയേഴ്സ് പുതുതായി ചേര്‍ക്കപ്പെടും. വൈദ്യുതി വിതരണശൃംഖലയില്‍ 740 സര്‍ക്യൂട്ട് കിലോമീറ്റേഴ്സ് കൂടി കൂട്ടിച്ചേര്‍ക്കപ്പെടും.

അദാനി എനര്‍ജിയുടെ ഓഹരിയുടമകള്‍ക്ക് സഹായമെത്തിക്കുക എന്നതും ലക്ഷ്യമുണ്ട്.

X
Top