ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ജീവനക്കാരെ കുറയ്ക്കാന്‍ മൂന്ന് വര്‍ഷത്തിനിടെ അക്‌സെഞ്ചര്‍ ചെലവഴിച്ചത് 200 കോടി ഡോളര്‍

ടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനടക്കം വമ്പന്‍ കമ്പനികള്‍ ഭീമമായ തുക ചെലവഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അക്‌സെഞ്ചര്‍ 2 ബില്യണ്‍ (200 കോടി) ഡോളര്‍ ചെലവഴിച്ചത് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികള്‍ക്കായാണ് എന്നാണ് പുറത്തുവരുന്ന വിവരം.

വിവിധ ചെലവുകള്‍ക്കൊപ്പം ബിസിനസ് ഒപ്റ്റിമൈസേഷനുവേണ്ടിയാണ് 2 ബില്യണ്‍ ഡോളറിലധികം അക്‌സെഞ്ചര്‍ ചെലവഴിച്ചത്. ഇതില്‍ ഒരു വലിയ ഭാഗം പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് ചെലവാക്കിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനി 11,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

2025 ഓഗസ്റ്റ് അവസാനത്തോടെ ആഗോളതലത്തില്‍ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 7,91,000-ല്‍നിന്ന് 7,79,000 ആയി കുറഞ്ഞുവെന്നാണ് അക്‌സെഞ്ചര്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ പാദത്തില്‍ പിരിച്ചുവിടല്‍ ആനുകൂല്യങ്ങളും അനുബന്ധ ചെലവുകളും 615 മില്യണ്‍ ഡോളറിലെത്തിയിരുന്നു.

നടപ്പ് പാദത്തില്‍ 250 മില്യണ്‍ ഡോളര്‍ കൂടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ പുനഃസംഘടനയിലൂടെ കമ്പനിക്ക് 1 ബില്യണ്‍ (100 കോടി) ഡോളറിലധികം ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നടപടികള്‍ 2025 നവംബര്‍ വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് അക്‌സെഞ്ചര്‍ സൂചിപ്പിച്ചു.

പുതിയ കഴിവുകള്‍ പരിശീലിപ്പിക്കുന്നത് (റീസ്‌കില്ലിംഗ്) പ്രായോഗിക മാര്‍ഗമല്ലാത്ത സാഹചര്യത്തിലാണ് ജീവനക്കാരെ ഒഴിവാക്കുക എന്ന പ്രയാസകരമായ തീരുമാനം എടുക്കേണ്ടിവന്നതെന്ന് പുനഃസംഘടനാ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സിഇഒ ജൂലി സ്വീറ്റ് പറഞ്ഞിരുന്നു.

നിര്‍മിതബുദ്ധി (എഐ)യിലേക്കുള്ള വന്‍ ചുവടുമാറ്റത്തിലാണ് അക്‌സെഞ്ചര്‍ എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനറേറ്റീവ് എഐ പ്രോജക്റ്റുകളില്‍ നിന്ന് 5.1 ബില്യണ്‍ ഡോളറിന്റെ പുതിയ ബിസിനസ് ലഭിച്ചതായി കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ വര്‍ഷം ഇത് 3 ബില്യണ്‍ ഡോളറായിരുന്നു.

കമ്പനിയുടെ ജീവനക്കാരില്‍ ഇപ്പോള്‍ 77,000 എഐ, ഡാറ്റാ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഇത് 40,000 മാത്രമായിരുന്നു. ജീവനക്കാരെ പുതിയ കഴിവുകള്‍ പരിശീലിപ്പിക്കുന്നതാണ് (അപ്സ്‌കില്ലിംഗ്) ഇത്തരം സാഹചര്യങ്ങളിലെ ആദ്യത്തെ നടപടിയെന്ന് കമ്പനി വ്യക്തമാക്കുന്നു.

എന്നാല്‍ പുനര്‍വിന്യാസം സാധ്യമല്ലാത്തപ്പോള്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്നും അവര്‍ പറയുന്നു.

X
Top