8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

91 കോടിയുടെ നഷ്ടം രേഖപ്പെടുത്തി എസിസി ലിമിറ്റഡ്

മുംബൈ: രാജ്യത്തെ മുൻനിര സിമന്റ് നിർമ്മാതാക്കളിലൊരാളും ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ ഭാഗവുമായ എസിസി ലിമിറ്റഡ്, 2022 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 91 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേകായളവിൽ 449 കോടി രൂപയുടെയും, 2022 ജൂൺ പാദത്തിൽ 222 കോടി രൂപയുടെയും നികുതിാനന്തര ലാഭമാണ് കമ്പനി നേടിയത്.

2021 സെപ്റ്റംബർ പാദത്തിലെ 3,653 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ അറ്റ ​​വരുമാനം 7 ശതമാനം വർധിച്ച് 3,910 കോടി രൂപയായി. അതേപോലെ കമ്പനിയുടെ ഇബിഐടിഡിഎ മാർജിനുകൾ 0.4 ശതമാനത്തിൽ എത്തി.

ഈ കാലയളവിലെ ഉൽപ്പാദനം കഴിഞ്ഞ വർഷം ഇതേ പാദത്തെ അപേക്ഷിച്ച് 4 ശതമാനം വർധിച്ച് 6.85 ദശലക്ഷം ടണ്ണായി. ഈ പാദത്തിൽ, റെഡി-മിക്‌സ്-കോൺക്രീറ്റ് ഉൽപ്പാദനത്തിൽ എസിസി 10 ശതമാനത്തിന്റെ ശക്തമായ വളർച്ച രേഖപ്പെടുത്തി. കൂടാതെ കമ്പനി ജമുൽ, കൈമോർ പ്ലാന്റുകളിലെ വേസ്റ്റ് ഹീറ്റ് റിക്കവറി സിസ്റ്റം (ഡബ്ല്യുഎച്ച്ആർഎസ്) ഭാഗികമായി കമ്മീഷൻ ചെയ്തതായി അറിയിച്ചു.

X
Top