റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

എച്ച്‌ഡിഎഫ്‌സി ലൈഫിലെ 2500 കോടിയുടെ ഓഹരികൾ വിറ്റ് അബ്രദ്ൻ

മുംബൈ: എച്ച്‌ഡിഎഫ്‌സി ലൈഫിലെ കമ്പനിയുടെ ഏകദേശം 2 ശതമാനം ഓഹരി വിറ്റ് യുകെയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനിയായ അബ്രദ്ൻ (മുമ്പ് സ്റ്റാൻഡേർഡ് ലൈഫ്). ഓഹരി വില്പനയോടെ എച്ച്‌ഡിഎഫ്‌സി ലൈഫിലെ അവരുടെ ഓഹരി പങ്കാളിത്തം മുമ്പത്തെ 3.7 ശതമാനത്തിൽ നിന്ന് 1.7 ശതമാനമായി കുറഞ്ഞു.

ബുധനാഴ്ച്ച കമ്പനിയുടെ ഓഹരികൾ 1.61 ശതമാനത്തിന്റെ നഷ്ടത്തിൽ 577 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിലവിലെ വിപണി വിലയിൽ കമ്പനിയുടെ മൂല്യം 1.24 ലക്ഷം കോടി രൂപയാണ്. നിർദിഷ്ട ഓഹരി വിൽപനയിലൂടെ അബ്രദ്ൻ 2,500 കോടി രൂപ സമാഹരിച്ചു.

എച്ച്‌ഡിഎഫ്‌സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസിന്റെ സംയുക്ത സംരംഭ പങ്കാളിയായിരുന്ന സ്റ്റാൻഡേർഡ് ലൈഫിന് എച്ച്‌ഡിഎഫ്‌സിയിൽ 9.3 ശതമാനം ഓഹരി നിക്ഷേപം ഉണ്ടായിരുന്നു. എന്നാൽ 2013-ൽ സ്റ്റാൻഡേർഡ് ലൈഫ് എച്ച്‌ഡിഎഫ്‌സിയിലെ അവരുടെ ഓഹരികൾ വിറ്റഴിച്ചു.

X
Top