
ഈയാഴ്ച നടന്ന അബാന്‍സ് ഹോള്‍ഡിംഗ്‌സിന്റെയും ലാന്റ്‌മാര്‍ക്ക് കാര്‍സിന്റെയും ഐപിഒകള്‍ക്ക് തണുത്ത പ്രതികരണമാണ് നിക്ഷേപകരുടെ ഭാഗത്തു നിന്നുണ്ടായത്. ഈ ഐപിഒകളുടെ സബ്‌സ്‌ക്രിപ്‌ഷന്‍ ഡിസംബര്‍ 15ന് ആണ് കഴിഞ്ഞത്.
അബാന്‍സ് ഹോള്‍ഡിംഗ്‌സിന്റെ ഐപിഒ 1.1 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ചെറുകിട നിക്ഷേപകര്‍ക്ക് മാറ്റിവെച്ച ഓഹരികള്‍ക്ക് 40 ശതമാനം സബ്‌സ്‌ക്രിപ്‌ഷന്‍ മാത്രമാണ് ലഭിച്ചത്.
ലാന്റ്‌മാര്‍ക്ക് കാര്‍സിന്റെ ഐപിഒ 3.1 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ചെറുകിട നിക്ഷേപകര്‍ക്ക് മാറ്റിവെച്ച ഓഹരികള്‍ക്ക് 59 ശതമാനം സബ്‌സ്‌ക്രിപ്‌ഷന്‍ മാത്രമാണ് ലഭിച്ചത്.
അബാന്‍സ് ഹോള്‍ഡിംഗ്‌സിന്റെ ഐപിഒയുടെ 10 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 30 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കും 60 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കുമായാണ് സംവരണം ചെയ്‌തിരുന്നത്.
നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് മതിയായ പിന്തുണ കിട്ടുമോയെന്ന കാര്യത്തിലുള്ള അവ്യക്തതയാകാം 60 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കായി മാറ്റിവെച്ചതിന് പിന്നില്‍. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ ഈ ഐപിഒയോട് വിമുഖത കാട്ടുകയാണ് ചെയ്‌തത്.
345.60 കോടി രൂപയാണ് അബാന്‍ ഹോള്‍ഡിംഗ്‌സ് ഐപിഒ വഴി സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ലാന്റ്‌മാര്‍ക്ക് കാര്‍സ് ചെറുകിട നിക്ഷേപകര്‍ക്ക് 35 ശതമാനവും ഓഹരികള്‍ സംവരണം ചെയ്‌തിരിക്കുന്നു. എന്നാല്‍ ചെറുകിട നിക്ഷേപകര്‍ 59 ശതമാനം മാത്രമാണ് സബ്‌സ്‌ക്രൈബ് ചെയ്‌തത്.
552 കോടി രൂപയാണ് ലാന്റ്‌മാര്‍ക്ക് കാര്‍സ് ഐപിഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്) വഴി 402 കോടി രൂപയും പുതിയ ഓഹരികളുടെ വില്‍പ്പന വഴി 150 കോടി രൂപയുമാണ് സമാഹിക്കുന്നത്.






